Doctor's death | ഡോക്ടറുടെ മരണം: ഭീഷണിപ്പെടുത്തുകയും ആത്മഹത്യയ്ക്ക് പ്രേരണയാവുകയും ചെയ്തെന്ന കുറ്റത്തിന് മുസ്ലിം ലീഗ് നേതാവടക്കം 5 പേര്‍ അറസ്റ്റില്‍; എസ് കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം സംസ്‌കരിച്ചു; ബദിയഡുക്കയില്‍ ഹര്‍താല്‍; വി എച് പി പ്രകടനം നടത്തി
Nov 11, 2022, 14:13 IST
ബദിയഡുക്ക: (www.kasargodvartha.com) ബദിയടുക്ക മീത്തലെ ബസാറിലെ ദന്ത ഡോക്ടര്‍ എസ് കൃഷ്ണമൂര്‍ത്തി (57) യുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ആത്മഹത്യയ്ക്ക് പ്രേരണയായിയെന്നുമുള്ള കുറ്റം ചുമത്തി അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അശ്റഫ്, ശിഹാബുദ്ദീന്‍, ഉമറുല്‍ ഫാറൂഖ്, മുന്‍ പഞ്ചായത് അംഗം മുഹമ്മദ് ഹനീഫ് എന്ന അന്‍വര്‍, കുമ്പഡാജെ പഞ്ചായത് മുസ്ലിം ലീഗ് സെക്രടറി അലി എന്നിവരാണ് അറസ്റ്റിലായത്.
ബദിയഡുക്ക ടൗണില്‍ ഡെന്റല്‍ ക്ലിനിക് നടത്തിവരികയായിരുന്ന കൃഷ്ണമൂര്‍ത്തിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാണാതാവുകയും അന്വേഷണത്തിനിടെ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഡോക്ടറുടെ മകളും അടുത്ത ബന്ധുവും അദ്ദേഹം നടത്തിവന്ന ക്ലിനികിലെ കംപൗന്‍ഡറുമാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോസ്റ്റ് മോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വെള്ളിയാഴ്ച പുലര്‍ചെ നാലുമണിയോടെ വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, ആതുരസേവന രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് ബദിയഡുക്ക പഞ്ചായത് പരിധിയില്‍ വി എച് പി ആഹ്വാനം ചെയ്ത ഹര്‍താല്‍ പുരോഗമിക്കുകയാണ്. വൈകീട്ട് ആറ് മണിവരെയാണ് ഹര്‍താല്‍. രാവിലെ വി എച് പി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
ക്ലിനികില്‍ പല്ലിന്റെ ചികിത്സയ്ക്കെത്തിയ 32 കാരിയോട് ചികിത്സയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ക്ലിനികിലെത്തി ക്ഷമാപണം നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടുവെന്നും താന്‍ ആലോചിച്ച് പറയാമെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു ബന്ധുക്കള്‍ പോയെന്നുമാണ് വിവരം.
പിന്നാലെ ആദ്യം വന്ന അഞ്ചുപേര്‍ തന്നെ വീണ്ടും തിരിച്ചെത്തി. ഇതോടെ ഡോക്ടര്‍ തനിക്ക് തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വന്നവര്‍ തിരിച്ചു പോയത്. ഇതിന് പിന്നാലെയാണ് ഡോക്ടര്‍ ബൈകുമെടുത്ത് പോയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ മാനഹാനി വരുത്തിയതിനും ഡോക്ടറുടെ ഭാര്യയുടെ പരാതിയില്‍ മാന്‍ മിസിംഗിനും ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. അതിനിടെയാണ് ഡോക്ടറെ ഉഡുപിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Crime, Death, Doctor, Police, Investigation, Doctor's death: 5 arrested.
< !- START disable copy paste -->