city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Attack | ഡോക്ടർ ദമ്പതികൾ താമസിക്കുന്ന വീടിനും കാറുകൾക്കും നേരെ ആക്രമണം; പൊലീസ് കേസെടുത്തു; പ്രതിഷേധവുമായി കെജിഎംഒഎയും ഐഎംഎയും

Doctor Couple's House Attacked in Kanhangad
Photo: Arranged
● സംഭവം കാഞ്ഞങ്ങാട് അജാനൂരിൽ 
● ജനാലയുടെയും കാറുകളുടെയും ചില്ലുകൾ തകർത്തു.

കാഞ്ഞങ്ങാട്: (KasargodVartha) ഡോക്ടർ ദമ്പതികൾ താമസിക്കുന്ന വാടക വീടിനും, വാഹനങ്ങൾക്കും നേരെ അക്രമം നടത്തിയെന്ന പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കാസർകോട് ജെനറൽ ആശുപത്രി സർജൻ ഡോ. എൻ അഭിജിത് ദാസ്, ഭാര്യ പെരിയ സി എച് സി അസിസ്റ്റൻ്റ് സർജൻ ഡോ. എസ് വി ദിവ്യ എന്നിവർ താമസിക്കുന്ന അജാനൂർ ഉദയംകുന്നിലെ വാടക വീട്ടിലാണ് അക്രമം നടന്നത്. 

ഡോക്ടർ ദമ്പതികൾ ഇറങ്ങുന്നതിനിടെ ബുധനാഴ്ച പുലർച്ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് സംഭവം. വീടിന്റെ മുറ്റത്ത് നിർത്തിയിരുന്ന രണ്ട് കാറുകളുടെ ചില്ലും വീടിന്റെ ജനൽ ചില്ലും കല്ലുകൊണ്ട് തകർത്തതായി പരാതിയിൽ പറയുന്നു. കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് ദമ്പതിമാർ വീട്ടിൽ പ്രാക്ടീസ് ചെയ്തിരുന്നില്ല. അക്രമത്തിൽ ഏകദേശം 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സംഭവത്തിൽ കെജിഎംഒഎയും ഐഎംഎയും ശക്തമായി പ്രതിഷേധിച്ചു. കുടുംബസമേതം താമസിക്കുന്ന സ്വന്തം വീട്ടിൽ പോലും സ്വസ്ഥവും സുരക്ഷിതവുമായി കഴിയാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് ഡോക്ടർ സമൂഹം കടന്നുപോകുന്നത് എന്നത് ഭീതിപ്പെടുത്തുന്നതാണെന്ന് കെജിഎംഒഎ കാസർകോട് ഘടകം ഭാരവാഹികൾ പറഞ്ഞു.

ഈ അതിക്രമം കാട്ടിയവരെ കണ്ടു പിടിക്കുകയും നിയമത്തിന് മുമ്പിൽ കൊണ്ടുവരികയും വേണം.
ഇത്തരം അക്രമ സംഭവങ്ങൾ അഴിച്ചുവിടുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും പ്രസിഡൻ്റ്  ഡോ. മനോജ് എ ടി, സെക്രടറി ഡോ. ഷിൻസി വി കെ എന്നിവർ ആവശ്യപ്പെട്ടു.

ആശുപത്രികളിലേക്കുള്ള അക്രമം ഇപ്പോൾ വീടുകളിലേക്കും വ്യാപിച്ചിരിക്കുകയാണെന്ന് ഐഎംഎ കുറ്റപ്പെടുത്തി. ഇത്തരം പ്രവണതകൾ ജില്ലയിൽ ചികിത്സ രംഗത്ത് ദൂരവ്യാപകമായ പ്രത്യഘാതമുണ്ടാക്കും. ഇത് മറ്റു ജില്ലകളിൽ നിന്ന് ഇവിടെ ജോലി ചെയ്യുന്ന ഡോക്ടർമാരെ നിരുത്സാഹപ്പെടുത്തുകയും ജില്ലയിലുള്ള ഡോക്ടർമാരുടെ കുറവ് ഒന്ന് കൂടി വർധിപ്പിക്കുകയും ചെയ്യും. അക്രമികളെ പെട്ടെന്ന് കണ്ടെത്തി ശിക്ഷിക്കണമെന്നും ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനും താമസിക്കാനുമുള്ള സാഹചര്യം ഒരുക്കണമെന്നും ഐഎംഎ കാസർകോട്  ചെയർപേഴ്സൺ ഡോ. ദീപിക കിഷോർ, കൺവീനർ ഡോ. നാരായണ നായിക് ബി, പ്രസിഡന്റ്‌ ഡോ. ജിതേന്ദ്ര റായ്, സെക്രടറി ഡോ പ്രാജ്യോത് ഷെട്ടി, ട്രഷറർ ഡോ. ടി ഖാസിം എന്നിവർ ആവശ്യപ്പെട്ടു.
 attack

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia