Tragedy | ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഡോക്ടറടക്കം 6 പേര്‍ കൊല്ലപ്പെട്ടു, അപലപിച്ച് മുഖ്യമന്ത്രി
● പരിക്കേറ്റവരുടെ വിവരം പുറത്തുവന്നിട്ടില്ല.
● വെടിവയ്പുണ്ടായത് തൊഴിലാളികളുടെ താമസസ്ഥലത്ത്.
● തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസും സൈന്യവും.
ദില്ലി: (KasargodVartha) ജമ്മു കശ്മീരിലെ ഗാന്‍ദെര്‍ബാല്‍ (Ganderbal) ജില്ലയിലെ ഗഗന്‍ഗീര്‍ (Gagangir) മേഖലയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു ഡോക്ടറും ആറ് തൊഴിലാളികളും കൊല്ലപ്പെട്ടതായി അധികൃതര്‍. മരിച്ച ആറുപേര്‍ അതിഥി തൊഴിലാളികളാണ്. സോനാമാര്‍ഗ് മേഖലയില്‍ ശ്രീനഗര്‍ലേ തുരങ്കപാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളാണ് ദുരണമായി കൊല്ലപ്പെട്ടത്.
തൊഴിലാളികളുടെ താമസസ്ഥലത്താണ് വെടിവയ്പുണ്ടായത്. ജോലി കഴിഞ്ഞ് തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. ഭീകരരുടെ വെടിയേറ്റ് എത്രപേര്‍ക്ക് പരിക്കേറ്റെന്ന വിവരം പുറത്തുവന്നിട്ടില്ല. ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസും സൈന്യവും അറിയിച്ചു.
ആക്രമണത്തെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തുടങ്ങിയവര്‍ അപലപിച്ചു. ഭീകരാക്രമണത്തെ അപലപിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ കടുത്ത നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി.
സുപ്രധാന നിര്‍മാണ പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് നിധിന്‍ ഗഡ്കരി പറഞ്ഞു. മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്നും പരിക്കേറ്റവരുടെ ആരോഗ്യനില വേഗം മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും നിധിന്‍ ഗഡ്കരി എക്‌സില്‍ കുറിച്ചു.
തൊഴിലാളികള്‍ക്കുനേരെ നടന്ന ആക്രമണത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഭീരുത്വവും നീചവുമെന്ന് വിശേഷിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. പരിക്കേറ്റവര്‍ പൂര്‍ണ്ണസുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് ഒമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചു.
#JammuKashmirTerrorAttack #TerrorismInIndia #MigrantWorkersKilled #GanderbalAttack #IndiaAgainstTerrorism #JusticeForVictims
Very sad news of a dastardly & cowardly attack on non-local labourers at Gagangir in Sonamarg region. These people were working on a key infrastructure project in the area. 2 have been killed & 2-3 more have been injured in this militant attack. I strongly condemn this attack on…
— Omar Abdullah (@OmarAbdullah) October 20, 2024