സോഷ്യല്‍ മീഡിയയിലൂടെ ചാറ്റ് ചെയ്ത് ചീറ്റ് ചെയ്യുന്ന സംഘം സജീവം; തട്ടിപ്പുകാരുടെ സെന്റിമെന്റില്‍ വീണ് സഹായിക്കുന്നവര്‍ക്ക് പണം നഷ്ടമാകുന്നു, ജാഗ്രത പാലിക്കണമെന്ന് പോലീസ്
Sep 18, 2017, 22:21 IST
കാസര്‍കോട്: (www.kasargodvartha.com 18.09.2017) ഫെയ്‌സ്ബുക്ക് ഉള്‍പെടെയുള്ള നവമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘം സജീവമായതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍. ജില്ലയില്‍ പലസ്ഥലങ്ങളിലായി ഫെയ്‌സ്ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ കൂടി പലവിധത്തിലുള്ള തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതായും, ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുതലായും നടക്കുന്നത് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമെതിരെയാണെന്നും കെ ജി സൈമണ്‍ വ്യക്തമാക്കി.
ക്രിമിനല്‍ സ്വഭാവമുള്ളതും മാനസിക വൈകല്യമുള്ളവരുമായ ഒരു വിഭാഗമാണ് ഈ തട്ടിപ്പുകള്‍ക്ക് പിന്നില്‍. ഇങ്ങനെ അനധികൃത തട്ടിപ്പിനിരയാകുന്നവര്‍ പൊതുവെ പരാതി കൊടുക്കാന്‍ വൈമനസ്യം കാണിക്കുന്നു. പലരും നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇത്തരത്തിലുള്ള പരാതിയുമായി ജില്ലാ പോലീസ് മേധാവിയെ സമീപിക്കുന്നവര്‍ പേടിച്ച് വിവരം പുറത്തുവിടരുതെന്ന അഭ്യര്‍ത്ഥന നടത്തുകയാണ് ചെയ്യാറ്. ഫെയ്‌സ്ബുക്കില്‍ സാധാരണപോലെ സംസാരിച്ച് ഇടപെട്ട് സ്വകാര്യ ദുഃഖങ്ങളും മറ്റു വിവരങ്ങളും അറിഞ്ഞ് അത് പരിഹരിക്കപ്പെടുന്ന രീതിയിലുള്ള തീരുമാനങ്ങള്‍ അവരെ അറിയിച്ച് അവരുടെ രക്ഷകനായി മാറിയതിനുശേഷം ക്രമേണ കൂടുതല്‍ സൗഹൃദം നടിച്ച് സാമ്പത്തികമായും മറ്റു പലതരത്തിലും അവരെ അവരുടെ ഇംഗിതത്തിനനുസരിച്ച് മാറ്റുന്നു.
കുടുംബ പ്രശ്‌നങ്ങള്‍ മുതല്‍ മറ്റു സ്വകാര്യ പ്രശ്‌നങ്ങള്‍ വരെ കുടുംബത്തിലുള്ളവരുടെ സാന്നിധ്യത്തില്‍ തന്നെ വേണം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കേണ്ടത്. അല്ലാതെ ഇത്തരം നവമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവര്‍ മുഖേന പ്രശ്‌നപരിഹാരത്തിന് ഒരിക്കലും ശ്രമിക്കരുത്. നവമാധ്യമങ്ങളില്‍ പോസ്റ്റിടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.
നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പലര്‍ക്കും അതേകുറിച്ച് വേണ്ടത്ര വിവരമില്ല. ഫെയ്‌സ്ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകിച്ചും സ്ത്രീകള്‍ അവരുടെ ഉത്തരവാദിത്വപ്പെട്ട ആള്‍ക്കാരുടെ സാന്നിധ്യത്തില്‍ സംഭാഷണങ്ങളും, ഇടപാടും നടത്തുന്നത് ഒരു പരിധിവരെ സുരക്ഷിതമാണ്. പരിചയമുള്ളവരുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് മാത്രമെ സ്വീകരിക്കാന്‍ പാടുള്ളൂ. കൂടാതെ അവമതിപ്പുണ്ടാക്കുന്നതും, സ്വകാര്യതയെ സംബന്ധിച്ചുമുള്ളതുമായ സന്ദേശങ്ങള്‍ ഇത്തരത്തിലുള്ള മാധ്യമങ്ങളില്‍ കണ്ടാല്‍ അത്തരത്തിലുള്ള ആള്‍ക്കാരെ അണ്‍ഫ്രണ്ട് ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Social-Media, Police, Kasaragod, Crime, Cheating, Case, Complaint, Accuse, News, Facebook.