പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ലോട്ടറി വ്യപാരിയെ കുത്തിക്കൊന്നു, മരുമകന് പരിക്ക്
Sep 14, 2019, 11:03 IST
തൃശൂര്‍:(www.kasargodvartha.com 14/09/2019) തൃശൂര്‍ മാപ്രാണത്ത് പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ലോട്ടറി വ്യാപാരി കുത്തേറ്റ് മരിച്ചു. മാപ്രാണം സ്വദേശി രാജന്‍(65)ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകന് ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച്ച രാത്രി 12മണിയോടെയാണ് സംഭവം. രാജന്റെ വീടിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന തിയേറ്റര്‍ ഉടമയും ജീവനക്കാരനുമാണ് ആക്രമണം നടത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് വെള്ളിയാഴ്ച്ച രാത്രി രാജന്റെ വീടിന് മുന്നിലുള്ള വര്‍ണ തീയ്യേറ്ററിലെ പാര്‍ക്കിങ്ങ് സംബന്ധിച്ച പ്രശ്‌നമാണ് കൊലയില്‍ കലാശിച്ചത് എന്നാണ്.
തീയ്യേറ്ററിന് മുന്നിലുള്ള പാര്‍ക്കിങ്ങ് സ്ഥലം മുഴുവനായാല്‍ രാജന്റെ വീടിന് സമീപമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതിനെതിരെ രാജന്‍ നേരത്തെതന്നെ തീയ്യേറ്റര്‍ നടത്തിപ്പുക്കാരോട് സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇതു സംബന്ധിച്ച് രാജന്‍ സംസാരിച്ചത് വാക്കേറ്റത്തിലെത്തുകയായിരുന്നു. ഇതിനുശേഷം രാത്രി 12 മണിയോടെ വീണ്ടും എത്തിയ ആക്രമികള്‍ രാജന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ രാജന്‍ ഏറെ നേരം രക്തം വാര്‍ന്ന് കിടന്നു. സംഭവസ്ഥത്തു വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. രാജന്റെ വീട്ടിലുണ്ടായിരുന്നു മരുമകനെ ആക്രമികള്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രതികള്‍ ഉളിവില്‍ പോയതായും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Thrissur, Kerala, Murder, Injured, Police, Crime, Top-Headlines, Vehicles, Hospital, Accuse,Dispute over parking; Lottery dealer stabbed, son-in-law injured