Scandal | 'പഞ്ചനക്ഷത്ര ഹോടെലില്‍വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി'; സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്
കോഴിക്കോട്: (KasargodVartha) സംവിധായകന്‍ രഞ്ജിത്ത് (Director Ranjith) കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്. ബംഗാളി നടിയുടെ ആരോപണത്തിന് പിന്നാലെ ലൈംഗിക പീഡന പരാതിയുമായി (Molestation Complaint) കോഴിക്കോട് സ്വദേശിയായ യുവാവ് (Youth) രംഗത്തെത്തി. 2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് രഞ്ജിത്ത് തന്നെ പ്രകൃതി വിരുദ്ധമായി ലൈംഗിക ചൂഷണം ചെയ്തെന്നാണ് യുവാവിന്റെ പരാതി.
സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കി. കോഴിക്കോട്ട് മമ്മൂട്ടി നായകനാകുന്ന ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായകന്‍ രഞ്ജിത്തിനെ കണ്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഷൂട്ടിംഗ് കാണാന്‍ സെറ്റില്‍ എത്തിയ യുവാവ് രഞ്ജിത്തിനെ കണ്ട് അഭിനയത്തോടുള്ള താല്‍പര്യം അറിയിച്ചതും രഞ്ജിത്ത് ടിഷ്യൂ പേപ്പറില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും ഫോണ്‍ വിളിക്കാതെ അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്.
ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് പരാതി. അതേ ഹോട്ടലില്‍ താമസിച്ചിരുന്ന തന്റെ 'നടി'യായ കാമുകിയെ കാണിക്കണമെന്ന് പറഞ്ഞാണ് രഞ്ജിത്ത് തന്റെ നഗ്‌നചിത്രങ്ങള്‍ എടുത്തതെന്നും ഇയാള്‍ അവകാശപ്പെട്ടു.
താന്‍ സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ സംഭവത്തിന് ശേഷം രഞ്ജിത്ത് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന മീ ടൂ പ്രസ്ഥാനവും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കലും തന്നെ മുന്നോട്ട് വരാനും സംസാരിക്കാനും പ്രേരിപ്പിച്ചെന്ന് യുവാവ് പറഞ്ഞു.
#Ranjith #MalayalamCinema #MeToo #Bollywood #IndianCinema