city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേവകീവധം: പ്രതി വലയിലായതായി സൂചന

ബേക്കല്‍: (www.kasargodvartha.com 22.01.2017) പനയാല്‍ പെരിയാട്ടടുക്കത്ത് വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി (65)യെ ഇക്കഴിഞ്ഞ 13 ന് വൈകിട്ട് 5.30 മണിയോടെയാണ് വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി പോലീസ് വലയിലായതായാണ് സൂചന. പ്രതി കൊല്ലപ്പെട്ട ദേവകിയുമായി അടുത്ത ബന്ധമുള്ളയാളായിരിക്കാനാണ് സാധ്യതയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

ദേവകിയുടെ വീട്ടിനു സമീപത്ത് സ്ഥരമായി മദ്യ വില്‍പ്പന നടത്തുന്നവരേയും, മദ്യം കുടിക്കാന്‍ എത്തുന്നവരേയും പോലീസ് ചോദ്യം ചെയ്തു. സംശയമുള്ള അയല്‍വാസികളേയും ക്രിമനല്‍ സ്വഭാവം വെച്ചു പുലര്‍ത്തുന്നവരേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. കൊല നടന്ന കാട്ടിയടുക്കത്തിനു സമീപമുള്ള ബംഗാഡ്, വീട്ടിയടുക്കം, മൊട്ടനടി തുടങ്ങിയ കരിങ്കല്‍ ക്വാറികളില്‍ കല്ലു പൊളിക്കുന്നവരേയും കൊലക്കു ശേഷം വിവിധ സാഹചര്യങ്ങളില്‍ സ്ഥലം വിട്ടവരേക്കുറിച്ചും പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ദേവകി താമിക്കുന്ന വീട്ടിനു ഉദ്ദേശം 200 മീറ്റര്‍ ചുറ്റളവില്‍ തന്നെയാണ് ദേവകിയുടെ കൊലയാളിയെന്ന നിഗമനത്തിലാണ് പോലീസ്. ബന്ധുക്കളേയും, പരിസരവാസികളായ ചിലരേയും, സംശയമുളള മറ്റു ചിലരേയും ചോദ്യം ചെയ്തതിന് ശേഷമാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിയത്.

ദേവകീവധം: പ്രതി വലയിലായതായി സൂചന


വായയും മുഖവും കുട്ടിച്ചേര്‍ത്ത് ശക്തമായി മുഖം പൊത്തിപ്പിച്ചതു മുലം ശ്വാസം മുട്ടിയാണ് ദേവകി മരണപ്പെട്ടിട്ടുള്ളതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ബലിഷ്ഠമായ കൈകളുള്ളവര്‍ക്കും കൊലയാളിയോട് അടുത്ത ബന്ധമുള്ളവര്‍ക്കു മാത്രമേ പിടിവലി ഇല്ലാതെയും, ശരീരത്തില്‍ മറ്റു പോറലുകള്‍ ഒന്നുതന്നെ ഏല്‍പ്പിക്കാതെയും ഇങ്ങനെ കൊല ചെയ്യാന്‍ കഴിയുകയുള്ളുവെന്ന നിഗമനമാണ് അടുത്ത ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

ദേവകിയുടെ മുഖത്തു നിന്നും പ്രതിയുടെ വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോലീസ് നിരീക്ഷിച്ചു വരുന്നവരുടെ വിരലടയാളങ്ങളുമായി ഇത് താരതമ്യം ചെയ്തുള്ള പരിശോധാനാ ഫലം ലഭ്യമാകുന്നതോടെ അറസ്റ്റ് നടക്കും. പ്രതിക്ക് സ്ഥലം വിടാന്‍ സാധ്യതുയള്ള വഴികള്‍ പോലീസ് അടച്ചിട്ടുണ്ട്.


ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി 


Keywords:  Kerala, kasaragod, Crime, Investigation, Police, Accuse, Murder,  Devaki, Relatives, Questioned, Finger print, Devaki murder: suspected in police custody

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia