city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിമാന ദുരന്തത്തിൽ മരിച്ച നഴ്സിനെതിരെ ലൈംഗികാധിക്ഷേപം: ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

A Pavithran, Deputy Tahsildar, arrested at Hosdurg Police Station in Kanhangad.
Photo: Arranged

● ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
● ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തിരുന്നു.
● ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
● മുൻപും സമാനമായ കേസുകളുണ്ടായിട്ടുണ്ട്.
● സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ.

കാഞ്ഞങ്ങാട്: (KasargodVartha) ഗുജറാത്തിൽ നടന്ന വിമാന ദുരന്തത്തിൽ മരണമടഞ്ഞ പത്തനംതിട്ട സ്വദേശിനിയായ മലയാളി നഴ്‌സ് രഞ്ജിതക്കെതിരെ ലൈംഗികവും ജാതീയവുമായ അധിക്ഷേപം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. നിലവിൽ നീലേശ്വരത്ത് താമസിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയർ സൂപ്രണ്ടായ എ. പവിത്രനെ (52) ആണ് അറസ്റ്റ് ചെയ്തത്.

എൻ.എസ്.എസ്. ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് കെ. പ്രഭാകരൻ നായരുടെ പരാതിയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

A Pavithran, Deputy Tahsildar, arrested at Hosdurg Police Station in Kanhangad.

ഫേസ്ബുക്കിൽ സ്ത്രീവിരുദ്ധ പോസ്റ്റ് ഇട്ടതിനെത്തുടർന്ന് വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ടായ പവിത്രനെ ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ അടിയന്തിരമായി സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ വിവരം അറിയാതെ രാവിലെ 10 മണിയോടെ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെത്തിയ പവിത്രനെ പോലീസ് അനുനയത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരക്ഷാ പ്രശ്നമുണ്ടെന്നും സംരക്ഷണം നൽകാമെന്നും പറഞ്ഞ് പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ വെച്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

രാജ്യത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണമടഞ്ഞ ഏക മലയാളിയായ രഞ്ജിത ജി. നായരെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിന് താഴെ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ കമൻ്റ് ഇട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ റവന്യൂ വകുപ്പ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 

റവന്യൂ വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ അഭിപ്രായം രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരേതയായ യുവതിയെക്കുറിച്ച് കമൻ്റിടുകയും ചെയ്തതിനാണ് സസ്പെൻഷൻ. സമൂഹമാധ്യമത്തിൽ ഇദ്ദേഹത്തിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് കമൻ്റ് നീക്കം ചെയ്തെങ്കിലും, ഇത് നിരവധി പേർ പങ്കുവെക്കുകയും പവിത്രനെ വിമർശിക്കുകയും ചെയ്തിരുന്നു.

2023 ഓഗസ്റ്റിൽ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകർമ്മ ക്ഷേത്രം പ്രസിഡൻ്റ് സമൂഹമാധ്യമത്തിലൂടെയുള്ള അപകീർത്തി പ്രചാരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതിയിൽ പവിത്രന് എ.ഡി.എം താക്കീത് നൽകിയിരുന്നു. 2024 ഫെബ്രുവരിയിൽ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് വി. ഭുവനചന്ദ്രൻ സമർപ്പിച്ച പരാതിയിലും സമൂഹമാധ്യമത്തിൽ കമൻ്റുകളോ പോസ്റ്റുകളോ ഇടുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന് കാണിച്ച് കർശന താക്കീത് നൽകിയിരുന്നു.

തുടർന്ന് ‘പവി ആനന്ദാശ്രമം’ എന്ന ഫേസ്ബുക്ക് ഐ.ഡി വഴി മുൻ മന്ത്രിയും കാഞ്ഞങ്ങാട് എം.എൽ.എയുമായ ഇ. ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ ജൂനിയർ സൂപ്രണ്ട് പവിത്രനെ സർവീസിൽ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി 2024 സെപ്റ്റംബർ 18-ന് സസ്പെൻഡ് ചെയ്യുകയും പിന്നീട് നടപടികൾ പൂർത്തിയാക്കി ലഘു ശിക്ഷയായ സെൻഷ്വർ നൽകി ജൂനിയർ സൂപ്രണ്ട് പദവിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. 2024 നവംബർ 7-നാണ് ഇയാളെ സർവീസിൽ പുനഃപ്രവേശിപ്പിച്ചത്.

നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നൽകിയിട്ടും നടപടികൾക്ക് വിധേയനായിട്ടും നിരന്തരമായി റവന്യൂ വകുപ്പിനും സർക്കാരിനും അപകീർത്തി ഉണ്ടാക്കുന്ന പ്രവർത്തികൾ ആവർത്തിച്ചുവരുന്നതിനാൽ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾക്ക് ജില്ലാ കളക്ടർ ഇന്ന് (ജൂൺ 13) സർക്കാരിലേക്ക് ശുപാർശ നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യയെ കണ്ണൂർ എ.ഡി.എം.ൻ്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തപ്പോൾ കോടതിക്കെതിരെയും ഇയാൾ കമൻ്റ് പോസ്റ്റ് ചെയ്തതായി വിവരം പുറത്ത് വന്നിരുന്നു.

ഭാരതീയ ന്യായ സംഹിത (BNS) അനുസരിച്ച്  75(1)(iv), 79, 196(1)(a) എന്നി വകുപ്പുകൾ പ്രകാരവും ഐ ടി ആക്ട് 67 (A) വകുപ്പ് പ്രകാരവുമാണ് ജാമ്യമില്ല വകുപ്പനുസരിച്ച് ഹൊസ്ദുർഗ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

മുൻ ജോയിന്റ് കൗൺസിൽ നേതാവാണ് ഇദ്ദേഹം ഇപ്പോൾ സംഘടനയുമായി ബന്ധമില്ല.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Article Summary: Deputy Tahsildar arrested for harassment against deceased nurse.

#KeralaCrime, #SocialMediaAbuse, #DeputyTahsildarArrest, #Harassment, #Kanhangad, #PublicServant

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia