city-gold-ad-for-blogger

നാടുകടത്തിയിട്ടും തിരിച്ചെത്തി! കാഞ്ഞങ്ങാട്ട് കറങ്ങിയ കാപ്പ കേസ് പ്രതിക്ക് കുരുക്ക് വീണു!

Deported Under KAAPA, Suspect Returns and Gets Arrested Again in Kanhangad for Violation.
Photo: Arranged

● ഹോസ്ദുർഗ് പോലീസാണ് പിടികൂടിയത്.
● 'അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതി.'
● കണ്ണൂർ ഡിഐജിയാണ് നാടുകടത്തിയത്.
● രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്.

 

കാഞ്ഞങ്ങാട്: (KasargodVartha) കാപ്പ (Kerala Anti-Social Activities Prevention Act - കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി നാടുകടത്തിയ പ്രതി അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു.

കാസർകോട് ജില്ലയിലേക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ കെ സുധീഷ് (25) ആണ് പോലീസിൻ്റെ പിടിയിലായത്. ഇയാൾക്കെതിരെ നിലവിലുള്ള കാപ്പാ ഉത്തരവ് ലംഘിച്ച് ഹൊസ്‌ദൂർഗ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും മറ്റ് സ്ഥലങ്ങളിലും കറങ്ങി നടക്കുന്നു എന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു.
ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. ഹോസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയായ സുധീഷിനെ കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കണ്ണൂർ റേഞ്ച് ഡി ഐ ജി ആറ് മാസത്തേക്ക് കാപ്പാ ചുമത്തി നാടുകടത്തിയത്.

ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വരുൺ പി വി, സീനിയർ സിവിൽ പോലീസ് ഓഫീസർ സനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ അനൂപ് മാണിയാട്ട്, പി പി രമിത്ത് എന്നിവരടങ്ങിയ പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കാപ്പാ ലംഘിച്ച പ്രതിയെ പിടികൂടിയ പോലീസ് സംഘത്തെ ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! 

Suspect deported under KAAPA was arrested in Kanhangad for violating the ban by returning to the district without permission. The Hosdurg police apprehended Sudheesh K, who has multiple criminal cases against him and was deported for six months.

#KanhangadNews, #KAAPA, #Arrest, #KeralaPolice, #CrimeNews, #HosdurgPolice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia