city-gold-ad-for-blogger

ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചു: ഔദ്യോഗിക വസതിയിൽ വെച്ച് മർദനം, പ്രതി പിടിയിൽ

A symbolic representation of a political figure being attacked.
Photo Credit: X/ Rekha Gupta

● പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ പിടികൂടി.
● ആക്രമണ കാരണം വ്യക്തമല്ല, പോലീസ് അന്വേഷിക്കുന്നു.
● സുരക്ഷാ വീഴ്ചയിൽ ആശങ്ക വർദ്ധിച്ചു.

ന്യൂഡൽഹി: (KasargodVartha) ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ബുധനാഴ്ച രാവിലെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് സംഭവം. പരാതി നൽകാനെന്ന വ്യാജേന സമീപിച്ച യുവാവ് മുഖ്യമന്ത്രിയെ മർദിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മുഖത്തടിച്ചശേഷം ഭാരമുള്ള ഒരു വസ്തു ഉപയോഗിച്ച് എറിയുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഉടൻ തന്നെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ഉടൻ തന്നെ അക്രമിയെ കീഴ്പ്പെടുത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

മുപ്പത്തിയഞ്ച് വയസ് പ്രായമുള്ളയാളാണ് പിടിയിലായത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 

എല്ലാ ബുധനാഴ്ചകളിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ജനസമ്പർക്ക പരിപാടി നടത്താറുണ്ട്. ഈ സമയത്താണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.


മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 


Article Summary: Delhi CM attacked during a public meeting.

 #DelhiCM, #RekhaGupta, #Attack, #Delhi, #Politics, #Security

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia