Crime | 'പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കി'; പോക്സോ കേസിൽ പ്രതി പിടിയിൽ

● ജോയ് എന്നയാളെയാണ് ചിറ്റാരിക്കാൽ പൊലീസ് പിടികൂടിയത്.
● കൗൺസിലിംഗിലാണ് കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്
● 10, 11 വയസ്സുള്ള കുട്ടികളാണ് ചൂഷണത്തിനിരയായത്.
ചിറ്റാരിക്കാൽ: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗീകാതിക്രമത്തിനിരയാക്കിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോയി (60) യെയാണ് ചിറ്റാരിക്കാൽ പൊലീസ് പിടികൂടിയത്.
സ്റ്റേഷൻ പരിധിയിലെ 10, 11 വയസുള്ള പെൺകുട്ടികളെ പ്രതി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് കുട്ടികൾ പീഡന വിവരം പുറത്തു പറഞ്ഞത്.
തുടർന്ന് പൊലീസിൽ പരാതി നൽകുകയും പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
A 60-year-old man was arrested for assaulting two minor girls in Kasargod. The victims revealed the abuse during school counseling.
#KasaragodNews, #POCSO, #ChildAbuse, #MinorAssault, #Kasaragod, #CrimeNews