മോഷണകേസില്‍ 21 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍; സംഭവ സമയത്ത് പ്രായം 20 മാത്രം
Oct 23, 2021, 18:06 IST
കാസര്‍കോട്: (www.kasargodvartha.com 23.10.2021) മോഷണകേസില്‍ 21 വര്‍ഷത്തിന് ശേഷം പ്രതി പിടിയിലായി. കോഴിക്കോട് സ്വദേശി അന്‍വര്‍ വി കെ (41) ആണ് അറസ്റ്റിലായത്. 2000 ല്‍ കാസര്‍കോട് നഗരത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 379 വകുപ്പ് പ്രകാരം അന്‍വര്‍ വി കെയ്ക്കെതിരെ കേസ് റെജിസ്റ്റര്‍ ചെയ്തത്.
സംഭവ സമയത്ത് 20 വയസ് മാത്രമായിരുന്നു അന്‍വറിന്റെ പ്രായം. തുടര്‍ന്ന് പ്രതി ഒളിവില്‍ പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കോടതി വാറന്റും പുറപ്പെടുവിച്ചിരുന്നു.
കാസര്‍കോട് സി ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വാറന്റ് പ്രതികളെ പിടികൂടാനുള്ള പ്രത്യേക സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Keywords: News, Kerala, Kasaragod, Arrest, Arrest warrant, Police, Crime, Case, Investigation, Robbery, Accuse, Kozhikode, Natives, Top-Headlines, Defendant arrested after 21 years in theft case.
< !- START disable copy paste -->