city-gold-ad-for-blogger

Court Verdict | കൊലക്കുറ്റം തെളിയിക്കാനായില്ല; മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയെന്ന കേസില്‍ സഹോദരി പുത്രന് ഒരു വര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: (www.kasargodvartha.com) പരപ്പയിലെ കിണാവൂര്‍ അഹ്മദ് എന്ന പാട്ടില്ലത്ത് മുഹമ്മദ് കുഞ്ഞിയെ (68) കൊലപ്പെടുത്തിയെന്ന കേസില്‍ സഹോദരി പുത്രനെ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ഒരു വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ പ്രതി ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റശീദിനെ (45) ആണ് ജഡ്ജ് എവി ഉണ്ണികൃഷ്ണന്‍ സൃഷ്ടിച്ചത്.
   
Court Verdict | കൊലക്കുറ്റം തെളിയിക്കാനായില്ല; മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയെന്ന കേസില്‍ സഹോദരി പുത്രന് ഒരു വര്‍ഷം കഠിന തടവും പിഴയും

2017 ഫെബ്രുവരി 25ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്ലായിക്കോട്ടെ കൃഷി സ്ഥലത്തെ വാഴത്തോട്ടത്തില്‍ മുഹമ്മദ് കുഞ്ഞിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പറമ്പില്‍ ജോലിയെടുത്തിരുന്ന സ്ത്രീകളാണ് മുഹമ്മദ് കുഞ്ഞിയെ തോട്ടത്തില്‍ വീണുകിടക്കുന്നതായി കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ മാവുങ്കാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വെള്ളരിക്കുണ്ട് സിഐയായിരുന്ന സികെ സുനില്‍കുമാര്‍ നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും സഹോദരിയുടെ മകന്‍ റശീദിനെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

മരണപ്പെട്ട മുഹമ്മദ് കുഞ്ഞി തന്റെ തോട്ടത്തില്‍ പണിക്ക് മേല്‍നോട്ടം വഹിക്കവെ പ്രതി ബൈകില്‍ അവിടെ ചെല്ലുകയും അമ്മാവനെ ആക്രമിക്കുകയും അതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതത്തില്‍ മുഹമ്മദ് കുഞ്ഞി മരണപ്പെടുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. കോടതിയില്‍ കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. അതേ സമയം മുഹമ്മദ് കുഞ്ഞിയെ തള്ളിയിട്ടത് തെളിയിക്കാനായി.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സംഭവം കഴിഞ്ഞ ശേഷം മുഹമ്മദ് കുഞ്ഞി തന്നെ ആക്രമിച്ചതായി ആരോപിച്ച് റശീദ് നീലേശ്വരം താലൂക് ആശുപത്രിയില്‍ ചികില്‍സ തേടിയത് കേസില്‍ നിര്‍ണായക തെളിവായി. പ്രതിയുടെ പ്രായവും കുടുംബ പശ്ചാത്തലവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് പ്രതിക്ക് ശിക്ഷയില്‍ പരമാവധി ഇളവു നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. കെ ബാലകൃഷ്ണന്‍ ഹാജരായി

അതേസമയം വിധിക്കെതിരെ ഹൈകോടതിയില്‍ അപീല്‍ നല്‍കുമെന്ന് കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഫൈസല്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ റശീദിന് പുറമെ മറ്റ് നാലുപേര്‍ കൂടി ഉണ്ടായിരുന്നുവെന്നും ഇക്കാര്യം നേരത്തെ തന്നെ അന്വേഷണസംഘത്തെ അറിയിച്ചിരുന്നുവെന്നും ഫൈസല്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കുള്‍പെടെ പരാതി നല്‍കിയിരുന്നു.

'കേസ് ക്രൈംബ്രാഞ്ചിന് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അത് ഉണ്ടായില്ല. മാത്രവുമല്ല അന്ന് അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്ത റശീദി ന് മാനസീക അസ്വാസ്ഥ്യതയുണ്ടെന്ന് മെഡികല്‍ സര്‍ടിഫികറ്റ് ഹാജരാക്കിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ മെഡികല്‍ സര്‍ടിഫികറ്റ് കെട്ടിച്ചമച്ചതാണ്. ഇതൊക്കെ ചൂ ണ്ടിക്കാട്ടിയാണ് ഹൈകോടതിയെ സമീപിക്കുക', ഫൈസല്‍ പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Court-Order, Verdict, Crime, Murder-case, Jail, Accused, Muhammad Kunhi Murder-case, Death of Muhammad Kunhi: One year rigorous imprisonment and fine for young man.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia