city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം; കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 10.10.2019) സമസ്തയുടെ സമുന്നത നേതാക്കളിലൊരാളും ഉത്തര മലബാറിലെ ആത്മീയ ജ്യോതിസ്സുമായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ കൊലപാതകം ആത്മഹത്യയായി ചിത്രീകരക്കാന്‍ ശ്രമിക്കുന്നവര്‍ സമുദായത്തോട് മഹാപാതകമാണ് ചെയ്യുന്നതതെന്നും അത്തരക്കാരെ കരുതിയിരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രസ്താവിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 മുതല്‍ കാസര്‍കോട് ഒപ്പു മരച്ചോട്ടില്‍ ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന രാപ്പകല്‍ സമരത്തിന്റെ സമാപന സംഗമം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു, തങ്ങള്‍. ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖാ അഹ്മദ് മൗലവി അല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു.

ഖാസിയുടെ മരണം കൊലപാതകമാണെന്ന കാര്യത്തില്‍ സമസ്തക്ക് സംശയമില്ല. കേസ് വഴിതിരിച്ചുവിട്ടു ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും കുറ്റവാളികളെ രക്ഷിച്ചെടുക്കാനും ചില ഗൂഢനീക്കള്‍ നടക്കുന്നുണ്ടെന്നതും ഒരു വസ്തുതയാണ്. പക്ഷെ, ഞങ്ങള്‍ പിന്‍മാറാന്‍ ഒരുക്കമല്ല. സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ നിയമ പോരാട്ടവും ജനകീയ പോരാട്ടവുമായി സമസ്ത മുന്നോട്ടു പോകും. ജിഫ്രി തങ്ങള്‍ തുടര്‍ന്നു.
സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം; കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍

മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി കെ ഞ്ഞാലിക്കുട്ടി എംപി, നിലേശ്വരം ഖാസി ഇ കെ മഹ്മൂദ് മുസ്ലിയാര്‍, എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, സി കെ കെ മാണിയൂര്‍, ചെര്‍ക്കളം അഹ്മദ് മുസ്ലാര്‍, അബ്ദുസ്സലാം ദാരിമി ആലമ്പാടി, സിദ്ദീഖ് നദ് വിചേരൂര്‍, മൊയ് മൗലവി കാഞ്ഞങ്ങാട്, അബ്ബാസ് ഫൈസി പുത്തിഗെ, അബൂബക്കര്‍ സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി, സുഹൈര്‍ അസ്ഹരി, അഡ്വ. ഹനീഫ് ഹുദവി, അബ്ദുല്‍ അസീസ് അശ്‌റഫി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സുബൈര്‍ ദാരിമി പൈക്ക, കല്ലട്ര അബ്ബാസ് ഹാജി, റശീദ് ഹാജി കല്ലിങ്കാല്‍, സി എ മുഹമ്മദ് ശാഫി, യൂസഫ് ബാഖവി ഖാസിലേന്‍, അബ്ദുല്‍ ഖാദിര്‍ സഅദി, യൂസുഫ് ഉദുമ, മുസ്ഥഫ സര്‍ദാര്‍, താജുദ്ദീന്‍ പടിത്താര്‍, ശരീഫ് ചെമ്പരിക്ക, താജുദ്ദീന്‍ ചെമ്പരിക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ഉദുമ സ്വാഗതവും ഉബൈദുല്ലാഹ് കടവത്ത് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  kasaragod, Kerala, news, Death, Killed, Crime, case, enquiry, Police, Samastha, president, Qazi death, Death of CM Abdullah Moulavi; Samastha President statement about it

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia