city-gold-ad-for-blogger

Woman in Custody | വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; നിര്‍ണായകമായി പോസ്റ്റ് മോര്‍ടം റിപോര്‍ട്; മാതാവ് കസ്റ്റഡിയില്‍

കോഴിക്കോട്: (www.kasargodvartha.com) അത്തോളിയിലെ ഏഴു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ മാതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ചെയാണ് കുട്ടി മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഹംദാനാണ് മരിച്ചത്.
                
Woman in Custody | വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; നിര്‍ണായകമായി പോസ്റ്റ് മോര്‍ടം റിപോര്‍ട്; മാതാവ് കസ്റ്റഡിയില്‍

കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികയുണ്ടെന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയതാണ് കേസില്‍ നിര്‍ണായകമായത്. പോസ്റ്റ്മോര്‍ടം നടത്തിയതോടെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തില്‍ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് മാതാവ് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. അമ്മ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kozhikode, Top-Headlines, Student, Police, Crime, Murder, Postmortem Report, Custody, Investigation, Death of 7-year-old boy is murder: Police.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia