Investigation | ആശുപത്രിയിലെ ആത്മഹത്യാശ്രമം: സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്; ‘സമരത്തെ അക്രമാസക്തമാക്കാനുള്ള പൊലീസ് നീക്കം ഉപേക്ഷിക്കണം’
Dec 12, 2024, 13:47 IST
KasargodVartha Photo
● തെറ്റ് ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണം.
● വിഷയാധിഷ്ഠിതമായി സമരം ചെയ്യുന്ന വിദ്യാർത്ഥി യുവജന സംഘടനകളുടെ സമരത്തെ അക്രമാസക്തമാക്കി അടിച്ചമർത്താനുള്ള ഭരണകൂട പൊലീസ് നീക്കം ഔചിത്യപരമല്ല.
കാസർകോട്: (KasaragodVartha) മൻസൂർ ആശുപത്രിയിൽ വിദ്യാർഥിനി ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യാഥാർത്ഥ്യം വെളിച്ചത്തു കൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തെറ്റ് ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണം. വിഷയാധിഷ്ഠിതമായി സമരം ചെയ്യുന്ന വിദ്യാർത്ഥി യുവജന സംഘടനകളുടെ സമരത്തെ അക്രമാസക്തമാക്കി അടിച്ചമർത്താനുള്ള ഭരണകൂട പൊലീസ് നീക്കം ഔചിത്യപരമല്ല.
വിദ്യാർത്ഥിനിയുടെയും കുടുംബത്തെയും പ്രയാസങ്ങൾ ഉൾക്കൊള്ളാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ് എന്നിവർ ആവശ്യപ്പെട്ടു.
#DeathAttempt, #Kanjangad, #YouthLeague, #PoliceAction, #Kasaragod, #Investigation