Death | തളങ്കര ഹാർബറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
● തളങ്കര ഹാർബറിലെ പാലത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.
● മൃതദേഹം കണ്ടെത്തിയത് മീൻപിടുത്ത തൊഴിലാളികളാണ്.
● മരിച്ചയാൾ ഉത്തർപ്രദേശ് സ്വദേശി ആണെന്ന് സംശയിക്കുന്നു.
● പൊലീസ് അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KasargodVartha) തളങ്കര ഹാർബറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. മീൻപിടുത്ത തൊഴിലാളികളാണ് ഹാർബറിലെ പാലത്തിനടിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മരിച്ച യുവാവ് ഉത്തർപ്രദേശ് ഖോരക്പൂരിലെ അമർദേവ് (33) ആണെന്ന് സംശയിക്കുന്നു. മൃതദേഹത്തിൽ നിന്ന് ആധാർ കാർഡ് കണ്ടെടുത്തിട്ടുണ്ട്. ഇത് വെച്ച് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. മരണകാരണം കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
യുവാവിന്റെ ബന്ധുക്കളെ കണ്ടെത്തി വിവരമറിയിക്കാനുള്ള ശ്രമം തുടരുകയാണെന്നും, പോസ്റ്റ്‌മോർടം റിപോർട് ലഭിച്ച ശേഷം മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
#Kasaragod #Thalangara #Death #BodyFound #PoliceInvestigation #KeralaNews #KasargodVartha