city-gold-ad-for-blogger

കോഴി മാലിന്യമെന്ന് കരുതി നാട്ടുകാര്‍ ചാക്ക് തുറന്നപ്പോള്‍ കണ്ടത് കൈ കാലുകള്‍; കോട്ടയത്ത് റോഡരികില്‍ അജ്ഞാത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍

കോട്ടയം: (www.kasargodvartha.com 27.08.2017) പുരുഷ ശരീരം വെട്ടിനുറുക്കി ചാക്കുകള്‍ക്കുള്ളിലാക്കി തള്ളിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ തല അടങ്ങിയ ഭാഗം കണ്ടെത്താനായിട്ടില്ല. കോട്ടയംകറുകച്ചാല്‍ റോഡില്‍ മന്ദിരം കലുംങ് ജംഗ്ഷനില്‍ ജനവാസകേന്ദ്രത്തിലെ പാടത്തിനരികിലാണ് ശരീരം വെട്ടിനുറുക്കി ചാക്കിലാക്കി തള്ളിയ നിലയില്‍ കണ്ടെത്തിയത്.

കോഴി മാലിന്യമെന്ന് കരുതി നാട്ടുകാര്‍ ചാക്ക് തുറന്നപ്പോള്‍ കണ്ടത് കൈ കാലുകള്‍; കോട്ടയത്ത് റോഡരികില്‍ അജ്ഞാത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍

ഉടല്‍ രണ്ടായി മുറിച്ച് രണ്ട് ചാക്കിലാക്കി തള്ളിയ നിലയിലായിരുന്നു. തല മറ്റെവിടോ തള്ളിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. നാലുദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് അടുത്തിടെ കാണാതായ ഗുണ്ടാ ബന്ധമുള്ളവരുടെ വിവരവും പോലീസ് ശേഖരിച്ചു തുടങ്ങി.

ഞായറാഴ്ച രാവിലെ 9.30ഓടെ പ്രദേശവാസി ബിജുവാണ് മൃതദേഹം ആദ്യം കണ്ടത്. കനത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് റോഡരികിലെ പാടത്ത് ആരോ കോഴി മാലിന്യം തള്ളിയതാണെന്ന് കരുതി കുഴിച്ചിടാനായി ചാക്ക് തൂമ്പയുപയോഗിച്ച് നീക്കിയപ്പോഴാണ് പുറത്തേക്ക് നീണ്ട ഒരു കാല് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്നു ദിവസത്തോളമായി നാറ്റമുണ്ടെങ്കിലും കഴിഞ്ഞദിവസം വൈകിട്ടോടെയാണ് രൂക്ഷമായത്.

കോഴി മാലിന്യമെന്ന് കരുതി നാട്ടുകാര്‍ ചാക്ക് തുറന്നപ്പോള്‍ കണ്ടത് കൈ കാലുകള്‍; കോട്ടയത്ത് റോഡരികില്‍ അജ്ഞാത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍

തുടര്‍ന്നാണ് ഞായറാഴ്ച രാവിലെ ഇവിടം പരിശോധിച്ചത്. ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് സമീപത്തുതന്നെ ഒരു കോഴിക്കട പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്നുള്ള അവശിഷ്ടങ്ങളുടെ മണമാണന്നാണ് ആദ്യം കരുതിയിരുന്നത്. കൊല്ലപ്പെട്ടത് നാല്‍പ്പത് വയസില്‍ താഴെപ്രായമുള്ളയാളാണെന്നാണ് പ്രഥമിക നിഗമനം. രണ്ട് ചാക്കുകളും അടുത്തടുത്താണ് കിടന്നിരുന്നത്. മിഷ്യന്‍ വാള്‍ പോലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയതെന്നാണ് കുരുതുന്നത്.

കഴുത്തിന് താഴ്ഭാഗം ഒരു ചാക്കിലും അരയ്ക്ക് താഴ്ഭാഗം മറ്റൊരു ചാക്കിലുമാക്കി രാത്രിയില്‍ വണ്ടിയില്‍ കൊണ്ടുവന്ന് തള്ളിയതാകാം. നീലവരയന്‍ ഷര്‍ട്ടിന്റെ കൈകള്‍ മുട്ടിന് മുകളില്‍ മടക്കിവച്ചിട്ടുണ്ട്. കാല്‍ഭാഗം കണ്ടെത്തിയ ചാക്കിനുള്ളില്‍ നിന്ന് കാവിമുണ്ടും ഒരു വള്ളിച്ചെരുപ്പും ലഭിച്ചു. വലത് കാലിന്റെ കണ്ണയോട് ചേര്‍ന്ന് മുറിഞ്ഞപോലെ കാണാം. പൂര്‍ണമായും അഴുകിയതിനാല്‍ മൃതദേഹത്തിലെ മറ്റ് അടയാളങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ആസൂത്രിതമായ കൊലപാതകമാകാമെന്ന നിഗമനത്തിലാണ് പോലീസ്.

വെട്ടിമുറിച്ച മൃതദേഹം മറ്റെവിടെയോ തള്ളാനായി കൊണ്ടുപോയതാകാമെന്നും അതിന് കഴിയാഞ്ഞതിനാലാവാം തിരക്കേറിയ പുതുപ്പള്ളി റോഡിലെ ജനവാസ കേന്ദ്രത്തില്‍ ഉപേക്ഷിച്ചതെന്നും പോലീസ് കണക്കുകൂട്ടുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഉള്ള കറുപ്പ് സ്വാമിയുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന്റെ പഴക്കംമൂലം തുമ്പ് ലഭിച്ചില്ല. മാങ്ങാനം മുതല്‍ പുതുപ്പള്ളി കവലവരെയുള്ള എല്ലാ സി സി ടി വി ദ്യശ്യങ്ങളും പോലീസ് പരിശോധിച്ചു വരുകയാണ്. ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി കാണാതായവരുടെയും വിവരം പോലീസ് ശേഖരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kottayam, Death, Crime, Murder, Top-Headlines, News, Dead body found in road side.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia