കോളജ് വിദ്യാര്‍ത്ഥിനിയായ മകള്‍ കൊല്ലപ്പെട്ട വിവരം മാതാപിതാക്കള്‍ അറിഞ്ഞത് ടി.വി വാര്‍ത്തയിലൂടെ; നടുക്കം മാറാതെ കാറഡുക്ക ഗ്രാമം
Feb 21, 2018, 11:22 IST
കാസര്‍കോട്: (www.kasargodvartha.com 21.02.2018) സുള്ള്യയിലെ നെഹ്റു കോളജ് വിദ്യാര്‍ത്ഥിനിയായ മകള്‍ അക്ഷത കൊല്ലപ്പെട്ട വിവരം മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും അറിഞ്ഞത് ടി.വി വാര്‍ത്തയിലൂടെ. ഇതോടെ വിശ്വസിക്കാനാവാതെ ഇവരെല്ലാം കിട്ടിയ വാഹനത്തില്‍ സുള്ള്യയിലേക്ക് പോവുകയും സംഭവം സത്യമാണെന്ന് ഉറപ്പിക്കുകയുമായിരുന്നു. ഇതോടെ ആകെ തളര്‍ന്ന കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. മുള്ളേരിയ ടൗണില്‍ വാഴക്കുല കച്ചവടം നടത്തുന്ന കാറഡുക്ക ശാന്തിനഗറിലെ രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും ഇളയമകളായ അക്ഷതയെ പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് അക്ഷത പഠിക്കുന്ന കോളജിലെ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് കുത്തിക്കൊലപ്പെടുത്തിയത്.
ക്ലാസില്‍ പൊതുവെ ശാന്തസ്വഭാവക്കാരനായ കാര്‍ത്തിക് ഇത്തരമൊരു കൃത്യം നടത്തിയതിന്റെ നടുക്കത്തിലാണ് സഹപാഠികള്‍. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന അക്ഷതയുടെ ദാരുണ മരണം സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും താങ്ങാനാകാത്ത ആഘാതമായി. ഈ സംഭവത്തില്‍ കാറഡുക്ക ഗ്രാമവും ദു:ഖ സാന്ദ്രമാണ്. മുള്ളേരിയ ഇടനീര്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷമാണ് അക്ഷത സുള്ള്യ നെഹ്റു കോളജില്‍ ബിരുദത്തിന് ചേര്‍ന്നത്. ദിവസവും ഏഴു മണിക്ക് അയല്‍വാസിയായ സഹപാഠിക്കൊപ്പം ശാന്തിനഗര്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നാണ് അക്ഷത സുള്ള്യയിലേക്കുള്ള ബസ് കയറുന്നത്. രാവിലെ ഏഴു മണിക്ക് കോളജിലേക്ക് പോയാല്‍ വൈകുന്നേരം ആറു മണിയോടെ തിരിച്ചെത്തും.
ബസ് സമരമായതിനാല്‍ യാത്ര പോകാന്‍ പ്രയാസമുണ്ടായിരുന്നുവെങ്കിലും കെഎസ്ആര്‍ടിസി ബസുണ്ടായിരുന്നതിനാല് അക്ഷത പഠനം മുടക്കിയിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ കോളജ് വിട്ട് വരുമ്പോഴാണ് അക്ഷത കൊലചെയ്യപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Parents, Murder-case, Crime, Daughter's death know Parents via TV news.
< !- START disable copy paste -->