മയക്കുമരുന്ന് ലഹരിയില്‍ പുലര്‍ചെ ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം; സംവിധായകന്‍ അറസ്റ്റില്‍
തൃശൂര്‍: (www.kasargodvartha.com 02.08.2021) മയക്കുമരുന്ന് ലഹരിയില്‍ പുലര്‍ചെ ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത ടെലിഫിലിം സംവിധായകന്‍ അറസ്റ്റില്‍. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് അറസ്റ്റിലായത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷും സംഘവും കൊച്ചിയില്‍ നിന്ന് പുലര്‍ചെ 2.30 മണിയോടെ മടങ്ങുന്നതിനിടെ സംഭവം ശ്രദ്ധയില്‍പെടുകയായിരുന്നു.
വിഷ്ണുരാജിന്റെ വസ്ത്രത്തിനുള്ളില്‍ നിന്ന് രണ്ടു ഗ്രാം മെത്തലിന്‍ ഡയോക്‌സി ആഫിറ്റാമിന്‍ (എംഡിഎംഎ) എന്ന ന്യൂജനറേഷന്‍ ലഹരി മരുന്ന് കണ്ടെത്തി. ഇവരുടെ വാഹനം ചിറങ്ങര ജംക്ഷനില്‍ എത്തിയപ്പോള്‍ സര്‍വീസ് റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കാറിന്റെ അടുത്തെത്തിയപ്പോള്‍ കാറിനുള്ളില്‍ ഒരു യുവതിയെ കണ്ടു. മോഡലിങ് ആണ് ജോലിയെന്ന് പറഞ്ഞു. ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.
ലഹരിമരുന്ന് കിട്ടിയതോടെ വിഷ്ണുരാജിനെ കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബി കെ അരുണും സംഘവും കസ്റ്റഡിയിലെടുത്തു. കാറും പിടിച്ചെടുത്തു. അതേസമയം ദമ്പതികള്‍ക്ക് ലഹരി ഉപയോഗത്തില്‍ പങ്കില്ലാത്തതിനാല്‍ പൊലീസ് വിട്ടയച്ചു. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.
Keywords: Thrissur, News, Kerala, Top-Headlines, Arrest, Police, Crime, Dancing on a traffic signal pole; Director arrested