Online Fraud | ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് നഷ്ടമായ 11 ലക്ഷം രൂപ തിരിച്ചുപിടിച്ച് കാസർകോട് സൈബർ പൊലീസ്

● തട്ടിപ്പ് നടത്തിയത് ടെലിഗ്രാം, ഫോൺ എന്നിവ വഴി
● പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ആണ് പണം തട്ടിയെടുത്തത്
● പ്രധാന പ്രതിയായ എ.ടി. മുഹമ്മദ് നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാസർകോട്: (KasargodVartha) സൈബർ തട്ടിപ്പിന് ഇരയായി കാസർകോട് സ്വദേശിയായ ഡോക്ടർക്ക് നഷ്ടപ്പെട്ട 11 ലക്ഷത്തോളം രൂപ തിരിച്ചുപിടിച്ച് കാസർകോട് സൈബർ പൊലീസ്. ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ട് പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് വിവിധ അകൗണ്ടുകളിലേക്ക് പണം അയപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് പൊലീസ് നടപടി. കേസിൽ മുഖ്യപ്രതിയായ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എ ടി മുഹമ്മദ് നൗശാദ് (45) പിടിയിലായി.
പരാതിയെ തുടർന്ന് കാസർകോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ യു സി ഒ ബാങ്ക് പാർലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചിലെ അകൗണ്ടിൽ നിന്ന് 10,79,518 രൂപ കണ്ടെത്തുകയായിരുന്നു. ഈ പണം കോടതി മുഖാന്തരം പരാതിക്കാരന് തിരികെ നൽകി. പിടിയിലായ യുവാവ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാൾ പിടികിട്ടാപ്പുള്ളിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിൽ ഇയാൾ ജയിലിലാണ്.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട ബാക്കി പണം കണ്ടെത്തുന്നതിനും പൊലീസ് ശ്രമം തുടരുകയാണ്. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. പ്രശാന്ത് കെ, എസ്.സി.പി.ഒ. നാരായണൻ എം എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Kasaragod Cyber Police recovered nearly 11 lakh rupees lost by a doctor in an online fraud. The main accused, A.T. Muhammed Naushad, was arrested. The money was recovered from the accused's UCO Bank account.
#CyberCrime #OnlineFraud #KasaragodPolice #KeralaPolice #CyberSecurity #FraudRecovery