കാസര്‍കോട്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി ഡിജിപിയും ഐജിയും എസ്പിയും കണക്ക് സഹിതം; സാമുദായിക സംഘര്‍ഷങ്ങളിലും കുറവ്
Feb 3, 2018, 10:48 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2018) ജില്ലയില്‍ കൊലപാതകങ്ങള്‍ ഉള്‍പെടെയുള്ള കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി ഡിജിപിയും ഐജിയും എസ്പിയും വ്യക്തമാക്കി. 2015, 16 വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍, ഐജി ദിനേന്ദ്ര കശ്യപ്, എസ് പി കെ.ജി സൈമണ്‍ എന്നിവര്‍ പറഞ്ഞു.
2015 ല്‍ 16 കൊലപാതകങ്ങളും 2016 ല്‍ 12 കൊലപാതകങ്ങളുമാണ് ജില്ലയില്‍ നടന്നത്. എന്നാല്‍ 2017 ല്‍ 10 കൊലപാതകം മാത്രമാണ് ജില്ലയില്‍ നടന്നത്. രണ്ട് അസ്വാഭാവിക മരണങ്ങള്‍ കൊലപാതകങ്ങള്‍ ആണെന്നും പിന്നീട് കണ്ടെത്തിയത്. 2015 ല്‍ 66 നരഹത്യാ ശ്രമകേസുകളും 2016 ല്‍ 75 കേസുകളും രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2017 ല്‍ അത് 66 കേസുകളായി കുറഞ്ഞു. 2015 ല്‍ 24 വധശ്രമക്കേസുകളും 2016 ല്‍ 35 വധശ്രമക്കേസുകളും ഉണ്ടായപ്പോള്‍ 2017ല്‍ 18 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ 42 കേസുകള്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 2016 ല്‍ അത് 28 ആയി കുറഞ്ഞു. 2017 ല്‍ അത് 26 ആവുകയും ചെയ്തു. നിസാര പരിക്കേറ്റ 789 കേസുകള്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 2016 ല്‍ 771 ആയി അത് കുറഞ്ഞു. 2017 ല്‍ 687 ആയി അത് വീണ്ടും കുറഞ്ഞു. 2015 ല്‍ 15 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2016 ല്‍ അത് 16 ആയി ഉയരുകയും 2017 ല്‍ അത് 14 ആയി കുറയുകയും ചെയ്തു.
സ്ത്രീധന പീഡന മരണവുമായി ബന്ധപ്പെട്ട് 2015ല്‍ ഒരു കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 2016 ല്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2017ല്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് 129 കേസുകള്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2016 ല്‍ ഇത് 131 ആയി ഉയരുകയും 2017 ല്‍ 116 കുറയുകയും ചെയ്തു. 2015 ല്‍ ഏഴ് പൂവാല ശല്യവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2016 ല്‍ ഇത് 20 കേസുകളായി ഉയര്‍ന്നു. 2017 ല്‍ 12 കേസുകളായി ഇത് ചുരുങ്ങി.
നാല് ആത്മഹത്യാ ശ്രമ കേസുകള്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2016 ല്‍ ഇത് ആറ് കേസുകളായി വര്‍ദ്ധിച്ചു. 2017ല്‍ മൂന്നു കേസുകളായി ഇത് ചുരുങ്ങി. 2015 ല്‍ 147 പീഡന ശ്രമക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2016 ല്‍ 165 കേസുകളായി അത് ഉയര്‍ന്നു. 2017 ല്‍ 154 ആയി അത് കുറഞ്ഞു. 2015 ല്‍ 105 ഗുരുതരമായ വാഹനാപക കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2016 ല്‍ അത് 108 ആയി ഉയര്‍ന്നു. 2017 ല്‍ അത് 97 ആയി അത് കുറഞ്ഞു. 2015 ല്‍ 770 വാഹനാപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2016 ല്‍ അത് 826 ആയി ഉയര്‍ന്നു. 2017 ല്‍ അത് 781 ആയി കുറഞ്ഞു. ജില്ലയില്‍ 2015 ല്‍ 3033 മറ്റു കേസുകളും 2016ല്‍ 3903 കേസുകളും 2017 ല്‍ 3314 കേസുകളും രജിസ്റ്റര്‍ ചെയ്തു.
2015 ല്‍ ലഹളയുണ്ടാക്കിയതിന് 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 2016 ല്‍ 223 ആയി അത് കുറയുകയും 2017ല്‍ 257 ആയി വര്‍ദ്ധിക്കുകയും ചെയ്തു. 2015 ല്‍ 288 രാഷ്രീയ സംഘര്‍ഷ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2016 ല്‍ അത് 318 ആയി ഉയര്‍ന്നു. 2017 ല്‍ അത് 191 ആയി കുറഞ്ഞു. സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2015 ല്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2016 ല്‍ ഒമ്പത് കേസുകളായി അത് ഉയര്‍ന്നു. 2017 ല്‍ അത് അഞ്ചായി കുറയുകയും ചെയ്തു.
തീരസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട മണല്‍ കടത്തലിന് 2015 ല്‍ 206 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016 ല്‍ 396 ആയി അത് ഉയരുകയും 2017 ല്‍ 367 ആയി കുറയുകയും ചെയ്തു. മറ്റ് മണല്‍ കടത്തുമായി ബന്ധപ്പെട്ട് 2015ല്‍ 365 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2016 ല്‍ ആയി 304 ആയി കുറഞ്ഞു. 2017 ല്‍ അത് 1019 ആയി ഉയര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Murder, Crime, Police, Top-Headlines, Crimes decreased in Kasaragod
< !- START disable copy paste -->