Arrested | കണ്ണൂരിൽ ബിജെപിക്കാരന്റെ വീടിന് നേരെ പട്ടാപ്പകൽ ബോംബേറ്; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റിൽ; വീഡിയോ
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഈ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്
കണ്ണൂർ: (KasargodVartha) ചാലക്കരയിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞെന്ന കേസിൽ സിപിഎം പ്രവര്‍ത്തകന്‍ അരുൺ അറസ്റ്റിലായി. പട്ടാപ്പകൽ മഴക്കോട്ട് ധരിച്ച് വന്ന് സ്റ്റീൽ ബോംബെറിയുന്ന സിസിടിവി ദൃശ്യം കാസർകോട് വാർത്തയ്ക്ക് ലഭിച്ചു. കണ്ണൂർ ചാലക്കരയിലെ ബിജെപി പ്രവര്‍ത്തകന്‍ സനൂപിന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്.
സംഭവത്തിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകന്‍ അരുൺ അറസ്റ്റിലായത്. എറിഞ്ഞത് സ്റ്റീൽ ബോംബെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് ബോംബേറുണ്ടായത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഈ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. രണ്ട് ദിവസം മുമ്പ് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഈ കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിലായിയിരുന്നു.