Allegations | ലൈംഗിക പീഡന പരാതി: അധ്യാപകനും വ്‌ലോഗറുമായ ഡിവൈഎഫ്ഐ നേതാവിനെതിരെ കടുത്ത നടപടിയുമായി സിപിഎം

● അധ്യാപകൻ, എഴുത്തുകാരൻ, വ്‌ലോഗർ എന്നീ നിലകളിലും പ്രശസ്തനാണ് സുജിത്ത് കൊടക്കാട്.
● കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ലൈംഗിക പീഡന ആരോപണവുമായി ഒരു യുവതി രംഗത്തെത്തിയിരുന്നു.
● തുടർന്ന് മറ്റു ചില സ്ത്രീകളും സമാനമായ ആരോപണങ്ങളുമായി മുന്നോട്ട് വന്നതായാണ് വിവരം.
● പിന്നാലെയാണ് പാർടി നടപടിയുണ്ടായത്.
കാസർകോട്: (KasargodVartha) ലൈംഗിക പീഡന പരാതിയെ തുടർന്ന് ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക് സെക്രടറി സുജിത്ത് കൊടക്കാടിനെതിരെ കടുത്ത നടപടിയുമായി സിപിഎം. ബ്ലോക് സെക്രടറി സ്ഥാനത്തുനിന്നും സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്നും സുജിത്തിനെ പുറത്താക്കി. സിപിഎം ജില്ലാ സെക്രടറിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തര ഏരിയ കമിറ്റി യോഗം ചേർന്ന് നിർണായക തീരുമാനം എടുത്തത്.
അധ്യാപകൻ, എഴുത്തുകാരൻ, വ്‌ലോഗർ എന്നീ നിലകളിലും പ്രശസ്തനാണ് സുജിത്ത് കൊടക്കാട്. കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ലൈംഗിക പീഡന ആരോപണവുമായി ഒരു യുവതി രംഗത്തെത്തിയിരുന്നു. ഇത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴി തെളിയിച്ചു. തുടർന്ന് മറ്റു ചില സ്ത്രീകളും സമാനമായ ആരോപണങ്ങളുമായി മുന്നോട്ട് വന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് പാർടി നടപടിയുണ്ടായത്.
അതേസമയം, ഇക്കാര്യത്തിൽ ഇതുവരെ പൊലീസിൽ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ല. ബ്ലോക് സെക്രടറി സ്ഥാനത്തുനിന്നും ഏരിയ കമിറ്റിയിൽ നിന്നും പുറത്തായ സുജിത്തിനെ പാർടി പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരിക്കുന്നത്.
ഈ വാർത്ത പങ്കിടുകയും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.
CPM has taken strict action against DYFI leader Sujith Kodakkad following serious harassment allegations. Despite no official police complaint, multiple women have come forward with similar claims.
#CPMAction #DYFI #Harassment #Kasargod #PoliticalAction #SujithKodakkad