city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Attack | സിപിഎം ബ്രാഞ്ച് സെക്രടറിയെ കുത്തിപ്പരുക്കേൽപിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

CPM Branch Secretary Attacked Case: Main Accused Arrested
Photo: Arranged

● കക്കപ്പാടി ബ്രാഞ്ച് സെക്രടറി ഉദയകുമാർ ആണ് ആക്രമിക്കപ്പെട്ടത്.
● അറസ്റ്റിലായ പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ.
● ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. 

കുമ്പള: (KasargodVartha) സിപിഎം പുത്തിഗെ കക്കപ്പാടി ബ്രാഞ്ച് സെക്രടറിയും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റുമായ ഉദയകുമാറിനെ (31) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വധശ്രമം, മയക്കുമരുന്ന് കൈവശം വെക്കൽ, മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ദാമോദരൻ എന്ന ഗണേശനെ (45) യാണ് അറസ്റ്റ് ചെയ്തത്. കേസിലെ കുട്ട് പ്രതി നാരായണനെ പിടികിട്ടിയില്ല. 

CPM leaders visiting Udayakumar in hospital after the attack

ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ഊജംപദവിലെ സൂപർ മാർകറ്റി ൽ നിൽക്കുമ്പോഴാണ് സിപിഎം ബ്രാഞ്ച് സെക്രടറി അക്രമിക്കപ്പെട്ടത്. പ്രതികളായ ഗണേഷും നാരായണനും ഓടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ സൂപർ മാർകറ്റിൽ നിന്ന ഉദയകുമാറിനെ കണ്ടപ്പോൾ വാക് തർക്കത്തിൽ ഏർപ്പെടുകയും ഇതിന് പിന്നാലെ കടയിൽ നിന്ന് സോഡാ കുപ്പിയെടുത്ത് പൊട്ടിച്ച് കുത്തിപ്പരുക്കേൽപിച്ചുവെന്നുമാണ്  കേസ്. 

പരുക്കേറ്റ ഉദയകുമാർ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. നാല് മാസം മുമ്പ് പുത്തിഗെ പഞ്ചായത്തിലെ കുടിവെള്ള ടാങ്ക് മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗണേശിനെതിരെ ഉദയകുമാർ പരാതി നൽകിയിരുന്നു. തുടർന്ന് കടത്തിക്കൊണ്ടുപോയ ടാങ്ക് പ്രതി തിരികെ കൊണ്ടുവന്ന് സ്ഥാപിച്ചുവെന്നാണ് പറയുന്നത്. ടാങ്ക് മോഷണത്തിൽ പരാതി നൽകിയതിൽ ഗണേശിന് ഉദയകുമാറിനോട് വൈരാഗ്യമുണ്ടായിരുന്നതാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Protest in CPM Branch Secretary Udayakumar attack

ഉദയകുമാറിനെ സിപിഎം ജില്ലാ സെക്രടറി എം രാജഗോപാലൻ എംഎൽഎ, ഏരിയാ സെക്രടറി സി എ സുബൈർ, ജില്ലാ കമിറ്റി അംഗം വി വി രമേശൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രടറി രജീഷ് വെള്ളാട്ട് ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ സന്ദർശിച്ചു. പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം കുമ്പള ഏരിയാ കമിറ്റി ആവശ്യപ്പെട്ടു. 

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കട്ടത്തടുക്കയിൽ പ്രകടനം നടത്തി. രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹകീം അധ്യക്ഷനായി. നാസിറുദീൻ മലങ്കരെ, കെ എ സന്തോഷ്‌കുമാർ, ഡി എൻ രാധാകൃഷ്ണ എന്നിവർ സംസാരിച്ചു. മുഹമ്മദ് ആസിഫ് സ്വാഗതം പറഞ്ഞു.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Main accused in the case of an attack on CPM Branch Secretary Udayakumar arrested. The incident is linked to a prior complaint about a stolen water tank.

#CPM #Kasargod #Attack #Udayakumar #Arrested #KeralaNews

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia