Court Verdict | ഹണി ട്രാപ് തട്ടിപ്പ് കേസിൽ പ്രതിയായ യുവതി ഭർത്താവിന്റെ ബന്ധുവിനെതിരെ മകനെ കൊണ്ട് കൊടുപ്പിച്ച പോക്സോ കേസ് നിലനിൽക്കില്ലെന്ന് കോടതി; കുറ്റാരോപിതന്റെ വിടുതൽ ഹർജി അനുവദിച്ചു
ഇതേ കേസിൽ കുട്ടിയെ തള്ളിയിട്ടുവെന്നുള്ള കുറ്റം വിചാരണ ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു
കാഞ്ഞങ്ങാട്: (KasargodVartha) ഹണി ട്രാപ് തട്ടിപ്പ് (Honey Trap scam) കേസിൽ (Case) പ്രതിയായ (Accused) യുവതി മകനെ കൊണ്ട് ഭർത്താവിന്റെ ബന്ധുവിനെതിരെ കൊടുപ്പിച്ച പോക്സോ (POCSO) കേസ് നിലനിൽക്കില്ലെന്ന് കാഞ്ഞങ്ങാട് പോക്സോ കോടതി (Court) വിധിച്ചു. യുവതിയും ഭർത്താവും തമ്മിലുള്ള പ്രശ്‌നത്തിൽ ഭർത്താവിന് അനുകൂലമായി നിന്നതിന്റെ പേരിലാണ് കുട്ടിയെകൊണ്ട് പോക്സോ കേസ് കൊടുപ്പിച്ചതെന്നാണ് ആരോപണം.
ബേഡകം പൊലീസ് (Bedakam Police) രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലാണ് കോടതിയുടെ നിർണായകമായ ഉത്തരവ് ഉണ്ടായിരിക്കുന്നത്. പോക്സോ നിയമം അനുസരിച്ച് വിചാരണ (Trial) നടത്താൻ മാത്രമുള്ള തെളിവുകൾ പ്രോസിക്യൂഷൻ (Prosecution) ഹാജരാക്കിയിട്ടില്ലെന്നും കേസിൽ സാക്ഷി വിസ്താരത്തിന്റെ ആവശ്യമില്ലെന്നും കോടതി കണ്ടെത്തി.
പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളുടെ മൊഴിയും രേഖകളും പരിശോധിച്ചതിന് ശേഷമാണ് പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് പോക്സോ കേസിന്റെ വിടുതൽ ഹരജി (Discharge) കോടതി അംഗീകരിച്ചത്. അതേസമയം ഇതേ കേസിൽ കുട്ടിയെ തള്ളിയിട്ടുവെന്നുള്ള കുറ്റം വിചാരണ ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. ഇതേ കോടതിയിലോ ജില്ലാ സെഷൻസ് കോടതിയിലോ ആയിരിക്കും മറ്റ് കുറ്റങ്ങൾക്കെതിരെയുള്ള വിചാരണ നടത്തുക. പ്രതിക്ക് വേണ്ടി അഡ്വ. കെ. ശ്രീകാന്ത് ഹാജരായി.
ഹണി ട്രാപിലൂടെ യുവാവിന്റെ പണവും സ്വർണവും തട്ടിയെയടുത്തെന്ന മേൽപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുവതി ഇപ്പോൾ ഒളിവിലാണ്. ഇവരുടെ മുൻകൂർ ജാമ്യപേക്ഷ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.