Court Ruling | മുഹമ്മദ് ഹാജി വധം: സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന മൂന്നാം പ്രതിയുടെ വാദം കോടതി തള്ളി
സ്കൂൾ സർടിഫികറ്റ് പ്രകാരം പ്രതിക്ക് കൊലപാതക സമയത്ത് 18 വയസും എട്ട് മാസവും പ്രായമുണ്ടായിരുന്നു
കാസർകോട്: (KasargodVartha) അട്കത് ബയൽ ബിലാൽ മസ്ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജിയെ (56 ) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി ഉന്നയിച്ച തടസ വാദം കോടതി തള്ളി. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) യാണ് മൂന്നാം പ്രതിയുടെ വാദങ്ങൾ തള്ളിയത്. സംഭവം നടന്നപ്പോൾ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മൂന്നാം പ്രതി കെ അജിത് കുമാർ എന്ന അജു (35) ഉന്നയിച്ചത്.
പ്രതിയുടെ സ്കൂൾ സർടിഫികറ്റ് പ്രകാരം സംഭവം നടന്ന 2008 ഏപ്രിൽ 18ന് പ്രതിക്ക് 18 വയസും എട്ട് മാസവും തികഞ്ഞിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ തന്നെ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ വാദം കോടതി തള്ളിയത്.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവരാണ് കേസിലെ പ്രതികൾ.
#KasaragodMurder #JusticeForHaji #KeralaCrime #IndianCourt #MinorDefense