city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിമാനത്താവളത്തില്‍ നിന്നും പ്രവാസി വ്യാപാരിയുടെ ലഗേജുമായി കടന്നു കളഞ്ഞ യുവാവും ഭാര്യയും അറസ്റ്റില്‍

കൊണ്ടോട്ടി: (www.kasargodvartha.com 06.02.2020) കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പ്രവാസി വ്യാപാരിയുടെ ലഗേജുമായി കടന്നു കളഞ്ഞ യുവാവും ഭാര്യയും അറസ്റ്റില്‍. കാഞ്ഞങ്ങാട് ഞാണിക്കടവ് പുഴക്കര കല്ലില്‍ സിദ്ദീഖ് (30), ഭാര്യ വഴിക്കടവ് കാരക്കോട് ആനക്കല്ലന്‍ ഹസീന (35) എന്നിവരെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഇഖ്ബാല്‍ റോഡില്‍ താമസിക്കുന്ന പ്രവാസി ബിസിനസുകാരന്‍ ഷംസുദ്ദീന്റെ ലഗേജുമായാണ് ദമ്പതികള്‍ കടന്നുകളഞ്ഞത്.

ഷംസുദ്ദീന്റെ കൂടെ വീട്ടുജോലിക്ക് ദുബൈയിലേക്ക് പോയതായിരുന്നു ഹസീന. കഴിഞ്ഞ 23നായിരുന്നു ഷംസുദ്ദീന്റെ കൂടെ ഇവര്‍ തിരിച്ച് നാട്ടിലേക്ക് വന്നത്. ഷംസുദ്ദീന്റെ അടുക്കല്‍ 13 ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ രണ്ട് ലഗേജായിരുന്നു കൈവശമുണ്ടായത്. ലഗേജ് കൂടുതലായതിനാല്‍ ഒന്ന് ഹസീനയുടെ പക്കല്‍ ഏല്‍പ്പിച്ച് 24ന് പുലര്‍ച്ചെ മൂന്ന് മണിക്ക് കരിപ്പൂരില്‍ വിമാനമിറങ്ങി. ഷംസുദ്ദീന്‍ ശുചിമുറിയിലേക്ക് പോയ സമയത്താണ് ലഗേജുമായി ഹസീന മുങ്ങിയത്. തിരിച്ചെത്തിയ ഷംസുദ്ദീന്‍ ലഗേജ് കാണാതായതിനെ തുടര്‍ന്ന് ഹസീനയെ അന്വേഷിച്ചപ്പോള്‍ ഇവരെ കണ്ടെത്താനായില്ല. ഹസീനയുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഹസീനയെ കൂട്ടാന്‍ എയര്‍പോര്‍ട്ടിലത്തെിയ ഭര്‍ത്താവ് സിദ്ദീഖ് ഹസീനയുടെ നിര്‍ദേശ പ്രകാരം മംഗലാപുരത്തുള്ള രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ലഗേജുമായി മുങ്ങുകയും തുടര്‍ന്ന് മംഗലാപുരത്ത് വാടക മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇവര്‍ ലഗേജിലെ വിലകൂടിയ ആഭരണങ്ങള്‍ കൈവശപ്പെടുത്തുകയും മറ്റ് സാധനങ്ങള്‍ സുഹൃത്തുക്കള്‍ക്ക് നല്‍കുകയും ചെയ്തു. നാല് ലക്ഷം രൂപക്ക് ആഭരണങ്ങള്‍ വിറ്റ് കടം വീട്ടാനും മറ്റും ഉപയോഗിച്ചതായി ഇവര്‍ പോലീസില്‍ മൊഴി നല്‍കി. ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, കുങ്കുമം എന്നിവയടക്കമുള്ള സാധനങ്ങള്‍ വഴിക്കടവിലെ വീട്ടില്‍ നിന്നും കണ്ടെടുത്തു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. എസ്‌ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

വിമാനത്താവളത്തില്‍ നിന്നും പ്രവാസി വ്യാപാരിയുടെ ലഗേജുമായി കടന്നു കളഞ്ഞ യുവാവും ഭാര്യയും അറസ്റ്റില്‍


Keywords: News, Kerala, Arrest, Robbery, Crime, Court, Police, Airport, Couples, Passengers, Leggage, Couples arrested for stealing co passengers Leggage < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia