മുന്‍ മരുമകന്‍ വീടു കയറി ആക്രമിച്ചു; ഭാര്യാ പിതാവും മാതാവും ചേര്‍ന്ന് ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി
Aug 13, 2019, 11:07 IST
രാജാക്കാട്: (www.kasargodvartha.com 13.08.2019) മുന്‍ മരുമകന്‍ വീടു കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഭാര്യാ പിതാവും മാതാവും ചേര്‍ന്ന് ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. എറണാകുളം ആലങ്ങാട് ചിറയം പള്ളത്തുനാട് സ്വദേശി കൂട്ടുങ്കല്‍ ഷിബു(49) ആണ് മരിച്ചത്. സംഭവത്തില്‍ മമ്മട്ടിക്കാനം മാരാര്‍ സിറ്റി കൈപ്പള്ളില്‍ ശിവന്‍, ഭാര്യ ജഗദമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷിബുവും ശിവന്റെ മകള്‍ ഷീജയും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. ബന്ധം വേര്‍പിരിഞ്ഞതോടെ രണ്ടു കുടുംബങ്ങളും ശത്രുക്കളായി. കഴിഞ്ഞ വര്‍ഷം ഷിബു സുഹൃത്തുക്കളുമായി എത്തി ഷീജയുടെ വീട് ആക്രമിച്ചിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഷിബുവിനെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് റിമാന്‍ഡിലായ ഷിബു വൈരാഗ്യം തീര്‍ക്കാനായി വീണ്ടും തിങ്കളാഴ്ച രാവിലെ ശിവന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
ഷിബുവിന്റെ കൈവശമുണ്ടായിരുന്ന വാക്കത്തി കൊണ്ട് ഇരുവരെയും ആക്രമിച്ചു. ഇതിനിടെ ജഗദമ്മ മുളകരച്ച വെള്ളം ഷിബുവിന്റെ മുഖത്തൊഴിച്ചു. ഈ സമയം ചുറ്റിക എടുത്ത് ശിവന്‍ ഷിബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഷിബു സംഭവസ്ഥത്തു തന്നെ മരിച്ചു. അക്രമസംയത്ത് വീട്ടില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. കേസില്‍ ശിവന്‍ ഒന്നാം പ്രതിയും ജഗദമ്മ രണ്ടാം പ്രതിയുമാണ്. ഇന്‍ക്വസ്റ്റ് നടത്തി ഷിബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Idukki, News, Kerala, Top-Headlines, Killed, arrest, Attack, Police, Crime, Couple arrested in Idukki