Blackmail | ബ്ലാക് മെയിൽ ചെയ്ത് ഡോക്ടറുടെ 45 ലക്ഷ രൂപ തട്ടിയെടുത്തതായി പരാതി; ദമ്പതികൾക്കെതിരെ കേസ്

● കോടതി നിർദേശപ്രകാരമാണ് കേസ് എടുത്തത്.
● മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
● പൊലീസ് അന്വേഷണം തുടങ്ങി
ചട്ടഞ്ചാൽ: (KasargodVartha) ഡോക്ടർക്കൊപ്പം നിന്ന് ഫോടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു. ഹൊസ്‌ദുർഗ് കോടതി നിർദേശ പ്രകാരമാണ് കേസ് എടുത്തത്.
വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 57കാരനായ ഡോക്ടറുടെ പരാതിയിലാണ് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖദീജത്ത് റിശാന (35), ഭർത്താവ് റഹ്മതുല്ല (41) എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 2023 ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം തുടങ്ങിയത്.
2023 സെപ്റ്റംബറിൽ മേൽപറമ്പിലെ ഒരു ഹോടലിൽ യുവതി ഡോക്ടർക്കൊപ്പം സെൽഫിയെടുക്കുകയും പിന്നീട് ഈ ഫോടോ കാണിച്ച് ബ്ലാക് മെയിൽ ചെയ്ത് പല തവണകളായി 45 ലക്ഷം രൂപ കൈക്കലാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. ദമ്പതികളുടെ ശല്യം വർധിച്ചതായി കാട്ടി ഡോക്ടർ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
ബിഎൻഎസ് നിയമത്തിലെ 351(2), 308, 356(1) വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മേൽപറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A couple in Kasargod allegedly blackmailed a doctor by taking a selfie with him and extorted 45 lakh rupees. A case has been filed against them.
#Blackmail #Extortion #DoctorCase #KasargodNews #Crime #PoliceInvestigation