city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംഘര്‍ഷം ഒഴിവാക്കുന്നതിന് രാത്രികാലമത്സരങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.02.2018) സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രികാല മത്സരങ്ങള്‍ നിയന്ത്രിക്കാനും രാഷ്ട്രീയ അക്രമങ്ങള്‍ തടയാനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച മുദ്രാവാക്യങ്ങളും പാര്‍ട്ടി ചിഹ്നങ്ങളും നീക്കം ചെയ്യാനും പൊതു സ്ഥലത്ത് സ്ഥാപിക്കുന്ന കൊടി തോരണങ്ങള്‍ പരിപാടി കഴിഞ്ഞ് 24 മണിക്കൂറിനകം നീക്കം ചെയ്യാനും ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

പൊതു സ്ഥലത്ത് സ്ഥാപിച്ച സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടികള്‍ സംസ്ഥാന സമ്മേളനം കഴിഞ്ഞയുടന്‍ നീക്കം ചെയ്യും. ഇതിന്റെ ഭാഗമായി പ്രാദേശിക തലത്തില്‍ സമാധാന കമിറ്റി യോഗം വിളിച്ചു ചേര്‍ക്കും. രാത്രികാലങ്ങളില്‍ നടക്കുന്ന ഫുട്ബോള്‍, ക്രിക്കറ്റ്, കബഡി മല്‍സരങ്ങള്‍ എന്നിവക്ക് മുന്‍കൂറായി പോലീസ് അനുമതി വാങ്ങണം. കുറ്റകൃത്യങ്ങള്‍ തടയുന്നതിലേക്കായി യുവജന സംഘടനകളുടെയും ക്ലബുകളുടെയും യോഗവും വിളിച്ചു ചേര്‍ക്കും.

ഇവ നടപ്പാക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍, പോലീസ്, റവന്യൂ, എക്സൈസ്, കെഎസ്ഇബി, ബിഎസ്എന്‍എല്‍ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കി മുനിസിപ്പാലിറ്റി/ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള യോഗം അടിയന്തിരമായി വിളിച്ച് ചേര്‍ക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ ബാനറില്‍ സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങളും, സൂചന ബോര്‍ഡുകളും, സ്മാരകങ്ങളും പൊതു സ്ഥലത്ത് നിന്നും നീക്കം ചെയ്യുന്നതിന് പോലീസ് എല്ലാവിധസംരക്ഷണവും നല്‍കും.

എസ്ഐ കെ സന്തോഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുഴുവന്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അഡ്വ. കെ രാജ്മോഹന്‍ (സിപിഎം), ഡി വി ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്), സി കെ വത്സലന്‍ (ബിജെപി), എ ദാമോദരന്‍ (സിപിഐ), എം പി ജാഫര്‍ (മുസ്ലിംലീഗ്), ഹമീദ് മുക്കൂട് (ഐഎന്‍എല്‍) ഹൊസ്ദുര്‍ഗ് എസ്ഐ പി വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സംഘര്‍ഷം ഒഴിവാക്കുന്നതിന് രാത്രികാലമത്സരങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Kerala, News, Crime, Police, Night clash, Solved, Meeting, Control for Night play.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia