city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയയിലെ അക്രമം; നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതായി ആരോപണം, രാജ്മോഹന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ യു ഡി എഫ് നേതാക്കള്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

ബേക്കല്‍: (www.kasargodvartha.com 06.05.2019) ഇരട്ട കൊലപാതകം നടന്ന കല്യോട്ട് ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിന്റെ മറവില്‍ നിരപരാധികളായ കോണ്‍ഗ്രസ്  പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ തിങ്കളാഴ്ച രാവിലെ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, സാജിദ് മൗവ്വല്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, പി വി സുരേഷ്, രാജന്‍ പെരിയ, അഡ്വ. എം കെ ബാബുരാജ്, നോയല്‍ ടോം ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. ഞായറാഴ്ച നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് കല്യോട്ട് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നിരപരാധികളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.

കല്യോട്ട് ടൗണിലൂടെ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഗോപകുമാര്‍, വിപിന്‍, ഗിരീഷ്, വിവേക്, ചന്ദ്രന്‍, അനൂപ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബത്തോടൊപ്പം വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും വാഹനത്തിലുണ്ടായിരുന്ന സീമ (38), ജ്യോതി (40) എന്നിവരെയും പോലീസ് മര്‍ദിച്ചുവെന്നും പരാതിയുണ്ട്. സീമയും, ജ്യോതിയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കസ്റ്റഡിയിലെടുത്ത യുവാക്കളെ പോലീസ് സ്റ്റേഷനില്‍ സിസി ക്യാമറയുടെ ദൃഷ്ടിയില്‍പെടാത്ത സ്ഥലത്തുകൊണ്ടുപോയി പ്രദീപ് എന്ന പോലീസുകാരനും സബ് ഇന്‍സ്പെക്ടറും ചേര്‍ന്ന ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നിലും ആരോപിച്ചു. ഉപരോധത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലുള്ള യുവാക്കളെ ജില്ലാ ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കി. പോലീസ് മര്‍ദനത്തില്‍ യുവാക്കളില്‍ ചിലരുടെ കൈയ്യെല്ല് ഒടിഞ്ഞു. അഞ്ചോളം തുന്നിക്കെട്ടുകള്‍ വേണ്ടിവന്നുവെന്നും യുഡിഎഫ് നേതാക്കള്‍ പരാതിപ്പെട്ടു.

ബേക്കല്‍ പോലീസ് സ്റ്റേഷന്‍ യുഡിഎഫ് നേതാക്കള്‍ ഉപരോധിക്കുന്നതറിഞ്ഞ് കാസര്‍കോട് എഎസ്പി ശില്‍പയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം ബേക്കലിലെത്തി യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി.

പെരിയയിലെ അക്രമം; നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതായി ആരോപണം, രാജ്മോഹന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ യു ഡി എഫ് നേതാക്കള്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, police-station, Assault, Attack, Crime, Bekal, Congress workers attacked in lockup; congress activists protested in front of Police station
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia