ഇരുനില വീടിന്റെ പേരില്‍ തര്‍ക്കം; മക്കള്‍ തമ്മില്‍ ഏറ്റുമുട്ടി, അമ്മയെ കൊല്ലുമെന്ന് ഭീഷണിയും
Feb 9, 2018, 21:03 IST
ബേക്കല്‍: (www.kasargodvartha.com 09.02.2018) ഇരുനില വീടിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. അമ്മയെ കൊല്ലുമെന്ന് മകന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുയര്‍ന്നു. ബേക്കലിലാണ് സംഭവം. ബേക്കലിലെ ലീലയെയാണ് മകന്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുയര്‍ന്നത്. ഇതുസംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതിയും ലഭിച്ചിട്ടുണ്ട്.
ലീലയും മകളും ഒരു ഭാഗത്തും മകനും മകന്റെ ഭാര്യയും മറുഭാഗത്തുമായാണ് വീടിന്റെ പേരില്‍ തര്‍ക്കമുണ്ടായത്. മകന്‍ ഗള്‍ഫിലായിരുന്നപ്പോഴാണ് വീടിന്റെ മുകള്‍നില പണിതത്. പിന്നീട് ഇതിന്റെ പേരില്‍ തര്‍ക്കം തുടരുകയായിരുന്നു. ഇവരുടെ മറ്റൊരു മകനും ഗള്‍ഫിലാണ്. ഈ മകനും നാട്ടിലെത്തിയതോടെയാണ് മക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
നേരത്തെ തര്‍ക്കമുണ്ടായപ്പോള്‍ പോലീസ് ഇടപെട്ട് താഴത്തെ നില അമ്മയ്ക്കും മകള്‍ക്കും നല്‍കാനും മുകളിലെ നില മകനും ഭാര്യയ്ക്കും നല്‍കാനും ധാരണയായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ബേക്കല്‍ പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Threatening, Crime, Police, Top-Headlines, Conflict over House; Son threats Mother
< !- START disable copy paste -->