ഫുട്‌ബോള്‍ മത്സരത്തിനു പിന്നാലെ തര്‍ക്കം; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു, ദൃശ്യം മൊബൈലില്‍ പകര്‍ത്തി, പോലീസ് കേസെടുത്തു
Oct 9, 2019, 11:14 IST
കാസര്‍കോട്: (www.kasargodvartha.com 09.10.2019) ഫുട്‌ബോള്‍ മത്സരത്തിനു പിന്നാലെ തര്‍ക്കം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതിന് അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തളങ്കര കെ കെ പുറം ടി കെ ഹൗസില്‍ അബൂബക്കര്‍ മുഹമ്മദിന്റെ മകനും ചെമ്മനാട്ടെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സംസാന്‍ ഹക്കീം (17) ആണ് മര്‍ദനത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രി 7.30 മണിയോടെ വീടിന് പുറത്തിറങ്ങിയ തന്നെ അഞ്ചംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ഇതിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി.
ഏതാനും ദിവസം മുമ്പ് ചെമ്മനാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തളങ്കരയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ഫുട്‌ബോള്‍ മത്സരം നടത്തിയിരുന്നു. ഈ മത്സരത്തില്‍ തളങ്കരയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ ആഹ്ലാദപ്രകടനവുമായി ചെമ്മനാട്ടേക്ക് പോയിരുന്നു. നാട്ടുകാര്‍ക്ക് ശല്യമായതോടെ ഇവിടെ വെച്ച് ഇവരെ ഓടിച്ചു. ഇതിന്റെ വിരോധത്തിലാണ് ചെമ്മനാട്ടെ സ്‌കൂളില്‍ പഠിക്കുന്ന തന്നെ മര്‍ദിച്ചതെന്നാണ് പോലീസിനോട് കുട്ടി വെളിപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Thalangara, Chemnad, Conflict over Football match; School Student assaulted by Gang
< !- START disable copy paste -->