ബാറില്‍ വെച്ചുള്ള തര്‍ക്കം; നഗരത്തില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി
May 9, 2018, 18:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.05.2018) ബാറില്‍ വെച്ചുള്ള തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചു. നഗരത്തില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന്‍ ആശിഷ് വില്യം (42) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പുതുക്കൈ സ്വദേശി ദിനേശനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റസിഡന്‍സി ബാറില്‍ വെച്ചുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നിര്‍മാണം പൂര്‍ത്തിയാവാത്ത ഷോപ്പിംഗ് കോംപ്ലക്‌സിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന ആശിഷിനെ ദിനേശന്‍ വാരിക്കഷ്ണം തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കളാണെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആശിഷിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder, Top-Headlines, Kanhangad, Youth, Crime, Conflict in Bar; Youth killed by Friend < !- START disable copy paste -->