മണലൂറ്റ് തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി; 2 പേര്‍ക്ക് പരിക്ക്, പ്രദേശത്ത് സംഘര്‍ഷാവസ്ഥ
May 19, 2018, 08:32 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 18.05.2018) മണലൂറ്റ് തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി. മര്‍ദനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വലിയപറമ്പ് പഞ്ചായത്തിന്റെ മാവിലാക്കടപ്പുറം-ഒരിയര പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. മണലൂറ്റ് തൊഴിലാളികളായ മാവിലാക്കടപ്പുറത്തെ കെ.സി. സുറൂര്‍ (25), കെ.സി. ആസിഫ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനധികൃത മണലൂറ്റിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു. മണലൂറ്റലിനെതിരെ നാട്ടുകാര്‍ സംഘടിച്ചതോടെ കഴിഞ്ഞ ദിവസം രാത്രി മണല്‍ വാരലിനെത്തിയവരുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. ഈ തര്‍ക്കമാണ് പിന്നീട് ഏറ്റുമുട്ടലില്‍ കലാശിച്ചത്. അതേസമയം യന്ത്രവഞ്ചികളും കൊല്ലിവലകളും ഉപയോഗിച്ചും നിശ്ചിത അകലത്തില്‍ നിന്നു മാത്രമേ മണലെടുക്കാവൂ എന്ന കര്‍ശന നിര്‍ദേശം ലംഘിച്ചും പ്രതിദിനം അനേകം യന്ത്രവഞ്ചികള്‍ മണലൂറ്റിനെത്തുകയും ദ്വീപിന്റെ നിലനില്‍പ് തകര്‍ക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നു പ്രദേശവാസികള്‍ സമരരംഗത്തിറങ്ങുകയും 23ന് പഞ്ചായത്തിലെ ജനങ്ങളെ പങ്കെടുപ്പിച്ചു സമരപ്രഖ്യാപനം നടത്തി പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Crime, Assault, Attack, Conflict between Sand mining employees and natives; 2 injured < !- START disable copy paste -->