Missing | യുവതിയെയും 11ഉം ഒന്നരയും വയസ് പ്രായമുള്ള 2 പെൺമക്കളെയും കാണാനില്ലെന്ന് പരാതി; മറ്റൊരു യുവാവിന്റെ കൂടെ പോയതാണെന്ന് സംശയം
മൊബൈൽ ഫോൺ ടവർ ലൊകേഷൻ പരിശോധിക്കുന്നു
ബേക്കൽ: (KasargodVartha) യുവതിയെയും (Young Woman) 11ഉം ഒന്നരയും വയസ് പ്രായമുള്ള രണ്ട് പെൺമക്കളെയും (Daughters) കാണാതായതായി (Missing) പരാതി. പരിചയത്തിലുള്ള യുവാവിന്റെ കൂടെ പോയതാണെന്ന ഭർത്താവിന്റെ പരാതിയിൽ ബേക്കൽ പൊലീസ് (Bekal Police) കേസെടുത്ത് (FIR) അന്വേഷണം ആരംഭിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 32കാരിയെയും മക്കളെയുമാണ് വെള്ളിയാഴ്ച രാവിലെ 10.30 മണിമുതൽ ഭർത്താവിന്റെ (Husband) വീട്ടിൽ നിന്ന് കാണാതായത്.
ബേക്കലിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീടുവിട്ടത്. അന്വേഷണത്തിലാണ് മറ്റൊരു യുവാവിനൊപ്പം പോയതായി സംശയം പ്രകടിപ്പിച്ചു കൊണ്ടുള്ള പരാതി (Complaint) ലഭിച്ചത്. മൊബൈൽ ഫോൺ (Mobile Phone) ടവർ ലൊകേഷൻ അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ ആദൂർ വഴി കർണാടക (Karnataka) അതിർത്തിയിലേക്ക് പോയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കർണാടകയിലേക്ക് പോയിട്ടുണ്ട്.
യുവതിയുടെ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം യുവാവിന്റെ ഫോൺ ഇടയ്ക്ക് പ്രവർത്തിക്കുന്നുണ്ട്. വൈകാതെ തന്നെ ഇവരെ കണ്ടെത്താനാകുമെന്നാണ് പൊലീസ് സൂചന നൽകുന്നത്. യുവാവും വിവാഹിതനാണെന്നാണ് വിവരം.