ബൈകുകളിലെത്തിയ സംഘം രണ്ട് യുവാക്കളെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ചതായി പരാതി; പൊലീസ് കേസെടുത്തു
കാസർകോട് : (www.kasargodvartha.com 09.08.2021) ബൈകുകളിലെത്തിയ സംഘം രണ്ട് യുവാക്കളെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ചതായി പരാതി. തായലങ്ങാടിയിലെ അനസ്, ഇജാസ് എന്നിവരെ പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാക്കൾ നൽകിയ പരാതിയിൽ കാസർകോട് പൊലീസ് കേസ് റെജിസ്റ്റർ ചെയ്‌തു.
അന്നേ ദിവസം അനസിനെ കൂട്ടാനെത്തിയ ഇജാസിന്റെ വണ്ടിയും ആക്രമിച്ചതെന്ന് പറയുന്ന യുവാക്കളുടെ ബൈകും തമ്മിൽ ഉരസാനായതിന്റെ പേരിൽ ഇവർ തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാവുകയും പൊലീസെത്തി ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ തുടർചയാണ് ആക്രമ സംഭവമെന്ന് കരുതുന്നു. ഏഴ് ബൈകുകളിലായി എത്തിയ പത്തോളം ആളുകൾ അടങ്ങിയ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് അനസ് പറഞ്ഞു.
യുവാക്കൾ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോവുകയും ഇരുമ്പ് പോലോത്ത വടി കൊണ്ട് കണ്ണിൽ കുത്തുകയായിരുന്നുവെന്നും മുഖത്ത് അടിക്കുകയായിരുന്നുവെന്നും അനസ് പറഞ്ഞു. ആക്രമത്തിൽ കണ്ണിനും മുഖത്തെ എല്ലിനും പരിക്ക് പറ്റിയതായും ചൊവ്വാഴ്ച കണ്ണിന് ശാസ്ത്രക്രിയ ചെയ്യുമെന്നും അനസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: Kerala, Kasaragod, News, Bike, Crime, Police, Case, Complaint, Hospital, Youth, Investigation, Complaint that two youths assaulted by gang.
< !- START disable copy paste -->