Complaint | ചെരുപ്പ് കംപനി ഗോഡൗണിൽ നിന്നും 8 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നതായി പരാതി
May 25, 2024, 22:42 IST
* പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ബദിയടുക്ക: (KasaragodVartha) സീതാംഗോളി കിൻഫ്ര വ്യവസായ പാർകിലെ ചെരുപ്പ് കംപനിയുടെ ഗോഡൗണിൽ നിന്നും ലക്ഷങ്ങളുടെ സാധനങ്ങൾ മോഷണം പോയതായി പരാതി. വെൽഫിറ്റ് പോളിമർ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ സൂക്ഷിച്ച 8,09,500 ലക്ഷം രൂപയുടെ ചെരുപ്പുകളാണ് നഷ്ടപ്പെട്ടത്.
മെയ് 22ന് രാത്രി 7.30മണിക്കും മെയ് 23ന് വൈകീട്ട് മൂന്ന് മണിക്കും ഇടയിലാണ് സംഭവം. സ്ഥാപനത്തിൻ്റെ പാർട്‌ണർ എടനാട് കൂടിമൂല ഹൗസിൽ മുഹമ്മദ് നസീറിന്റെ പരാതിയിൽ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി കാമറ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്.