Police booked | മന്ത്രവാദ ചികിത്സയുടെ പേരില്‍ വീട്ടിലെത്തി സ്വര്‍ണവും പണവും കവര്‍ന്ന് മുങ്ങിയതായി പരാതി; കാസര്‍കോട് സ്വദേശിക്കെതിരെ കോഴിക്കോട് കേസ്
Oct 12, 2022, 20:17 IST
കോഴിക്കോട്: (www.kasargodvartha.com) മന്ത്രവാദ ചികിത്സയുടെ പേരില്‍ വീട്ടിലെത്തിയ കാസര്‍കോട് സ്വദേശി സ്വര്‍ണവും പണവും കവര്‍ന്ന് മുങ്ങിയതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശാഫി എന്നയാള്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു.
പയ്യോളി സ്വദേശിയായ മദ്‌റസാ അധ്യാപകന്റെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപയും ഏഴ് പവന്‍ സ്വര്‍ണാഭരണവും നഷ്ടമായതായാണ് പരാതി. മന്ത്രവാദത്തിലൂടെ ചികിത്സ എന്നുപറഞ്ഞുകൊണ്ടാണ് ശാഫി മദ്‌റസ അധ്യാപകനെ സമീപിച്ചതെന്നാണ് പറയുന്നത്. ഇത് വിശ്വസിച്ച അധ്യാപകന്‍ ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചു.
'നിസ്‌കരിക്കാനെന്ന് പറഞ്ഞ് അധ്യാപകന്റെ കിടപ്പുമുറിയിലെത്തി ശാഫി സ്വര്‍ണവും പണവും കവര്‍ന്നു. അധ്യാപകന്റെ ഭാര്യയെ വിളിച്ച് സ്വര്‍ണവും പണവും ചാത്തന്‍മാര്‍ കൊണ്ടുപോയതാണെന്ന് വിശ്വസിപ്പിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് അലമാര തുറക്കുമ്പോള്‍ പണം അവിടെയുണ്ടാകുമെന്നും ഇയാള്‍ അവരോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് ഭാര്യ രണ്ട് ദിവസത്തിന് ശേഷം അലമാര തുറന്നപ്പോഴാണ് തട്ടിപ്പ് മനസിലാക്കിയത്', പരാതി ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kozhikode, Crime, Complaint, Robbery, Theft, Investigation, Complaint that gold and money stolen; Police booked.
< !- START disable copy paste -->