വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ കാലികറ്റ് സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍
Jul 27, 2021, 08:46 IST
മലപ്പുറം: (www.kasargodvartha.com 27.07.2021) വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ കാലികറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഹാരിസാണ് അറസ്റ്റിലായത്. പരാതിയെ തുടര്‍ന്ന് നേരത്തേ ഹാരിസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
സര്‍വകലാശാല പരാതി പരിഹാര സെല്ലിലാണ് വിദ്യാര്‍ഥിനി അധ്യാപകനെതിരെ പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ കമിറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് തേഞ്ഞിപ്പലം പൊലീസിന് കൈമാറി. തുടര്‍ന്ന് തേഞ്ഞിപ്പാലം പൊലീസ് കേസെടുക്കുകയായിരുന്നു.
Keywords: Malappuram, News, Kerala, Top-Headlines, Teacher, Crime, Molestation, Police, Case, Student, Complaint of student; Calicut University teacher arrested