Police FIR | 'ബാങ്കിൽ വസ്തു പണയം വെച്ച് വായ്‌പ എടുത്തു, അധികൃതർ അറിയാതെ വിൽപന നടത്തി', സ്ത്രീക്കെതിരെ കേസ്
Updated: May 25, 2024, 19:47 IST
ചെർക്കള ശാഖ മാനജരാണ് പരാതി നൽകിയത്
വിദ്യാനഗർ: (KasargodVartha) ബാങ്കിൽ വസ്തു പണയം വെച്ച് ഭവന വായ്‌പ എടുത്തിരിക്കെ അധികൃതർ അറിയാതെ സ്ഥലം വിൽപന നടത്തിയെന്ന പരാതിയിൽ സ്ഥലം ഉടമയായ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് കോ- ഓപറേറ്റീവ് ബാങ്ക് ചെർക്കള ശാഖ മാനജരുടെ പരാതിയിലാണ് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഇശ (47) യുടെ പേരിൽ വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
2019 മാർച് 16ന് ബാങ്കിൽ നിന്നും പ്രതിയുടെ ഉടമസ്ഥതയിലുള്ള 10 സെൻ്റ് സ്ഥലം ഭവന വായ്‌പയ്ക്കായി പണയം വെച്ച് പണം കൈപ്പറ്റിയിരുന്നുവെന്നും പിന്നീട് ബാങ്ക് അധികൃതർ അറിയാതെ ആറു സെൻ്റ് സ്ഥലം മറിച്ച് വിൽപന നടത്തിയതായും പരാതിയിൽ പറയുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.