Complaint | ബിസിനസ് ചെയ്യാനെന്ന് പറഞ്ഞ് യുവാവ് നിരവധി പേരിൽ നിന്നായി ഒന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി; ഇയാള്‍ രാജ്യം വിടാന്‍ സാധ്യതയെന്ന് പരാതിക്കാർ
Updated: Apr 26, 2024, 00:35 IST
*കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കമാണ് പരാതിയുമായി രംഗത്ത് വന്നത്
മാവുങ്കാല്‍: (KasargodVartha) നിരവധി പേരില്‍ നിന്നും ബിസിനസ് ചെയ്യാനെന്ന് പറഞ്ഞ് ഒന്നര കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന് യുവാവിനെതിരെ പരാതി. ഇയാള്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.
അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിനെതിരെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കം പരാതിയുമായി രംഗത്ത് വന്നത്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് ഇയാള്‍ ചിട്ടി ബിസിനസിന്റെ പേരില്‍ പലരില്‍ നിന്നും പണം വാങ്ങിയിരിക്കുന്നതെന്നാണ് പരാതി. ലാഭവിഹിതം നല്‍കുമെന്ന രീതിയിലാണ് യുവാവ് പലരില്‍ നിന്നും പണം വാങ്ങിയതെന്നാണ് ആക്ഷേപം.