Arrested | കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതായി പരാതി; സര്‍കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Feb 17, 2023, 10:11 IST
വയനാട്: (www.kasargodvartha.com) കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തില്‍ സര്‍കാര്‍ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍വെ വകുപ്പ് ഉദ്യോഗസ്ഥനായ പ്രമോദിനെയാണ് വൈത്തിരി എസ്‌ഐ എം കെ സലിം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരാണ് ഇരുവരും. ലക്കിടിയില്‍വെച്ചാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. പ്രമോദിനെ ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: Wayanad, news, Kerala, arrest, Arrested, Police, case, Crime, Woman, complaint, Complaint of misbehavior to bus passenger; Government official arrested.