Police FIR | 'നിക്ഷേപ തട്ടിപ്പ്': ദമ്പതികളുടെ പരാതിയില്‍ 4 പേര്‍ക്കെതിരെ കേസ്
Mar 28, 2023, 20:09 IST
നീലേശ്വരം: (www.kasargodvartha.com) ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന ദമ്പതികളുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കാലിച്ചാമരം പള്ളിപ്പാളയിലെ യുജെ അന്തോണിയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആര്‍കെ ടിന്റോ, ജീന, ചന്ദ്രന്‍, ഷൈജു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കണ്ണൂരിലെ അര്‍ബന്‍ നിധിയെന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച പണമോ, പലിശയോ തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. 2021 ഒക്ടോബര്‍ ഒന്നിനാണ് പണം നല്‍കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ അര്‍ബന്‍ നിധിയെന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച പണമോ, പലിശയോ തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. 2021 ഒക്ടോബര്‍ ഒന്നിനാണ് പണം നല്‍കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
Keywords: News, Kerala, Kasaragod, Top-Headlines, Crime, Fraud, Complaint, Cheating, Complaint of investment fraud; Case against 4 persons.
< !- START disable copy paste -->