Police Booked | കെ കെ ശൈലജയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ പ്രാദേശിക ലീഗ് നേതാവിനെതിരെ കേസെടുത്തു
* മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കാണ് ശൈലജ പരാതി നൽകിയത്
കണ്ണൂർ: (KasaragodVartha) വടകര പാർലമെൻ്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി കെ കെ ശൈലജ എംഎൽഎയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ന്യൂമാഹി ഗ്രാമപഞ്ചായത് മൂന്നാം വാർഡ് (പെരിങ്ങാടി) അംഗവും മുസ്ലിം ലീഗ് പഞ്ചായത് കമിറ്റി സെക്രടറിയുമായ അസ്‌ലമിനെതിരെയാണ് കേസെടുത്തത്. 'മങ്ങാട് സ്നേഹതീരം' എന്ന വാട്സ് ആപ് ഗ്രൂപിൽ അസ്‌ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി.
ഗ്രൂപിലെ ശബ്ദസന്ദേശം അസ്‌ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ശാഫി പറമ്പിലിനെതിരെ കെ കെ ശൈലജ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കാണ് ശൈലജ പരാതി നൽകിയത്. ശാഫിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്.