ട്രെയിനില്‍ മാധ്യമ പ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന് പരാതി; 2 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: (www.kasargodvartha.com 03.11.2021) ട്രെയിനില്‍ മാധ്യമ പ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന പരാതിയല്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ അജല്‍, അതുല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു.
തിരുവനന്തപുരത്ത് നിന്ന് ജോലി കഴിഞ്ഞ് മലബാര്‍ എക്‌സ്പ്രസില്‍ വര്‍ക്കലക്ക് പോകും വഴി ചിറയിന്‍കീഴില്‍ വച്ച് യുവാക്കള്‍ യുവതിയോട് അപമര്യാദയായി പെരുമാറി. പ്ലാറ്റ്‌ഫോമിലായിരുന്ന ഭര്‍ത്താവിനെ യുവതി വിവരം അറിയിച്ചു. അപമര്യാദയായി പെരുമാറിയത് ഭര്‍ത്താവ് ചോദ്യം ചെയ്തിനെ തുടര്‍ന്ന് യുവാക്കള്‍ ആക്രമിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു.
സംഭവമറിഞ്ഞെത്തിയ പൊലീസിനെയും യുവാക്കള്‍ ആക്രമിച്ചു. ബലപ്രയോഗത്തിലൂടെയാണ് അക്രമികളെ പൊലീസ് കീഴ്‌പ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കൊല്ലം റെയില്‍വേ പൊലീസ് ദമ്പതികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Crime, Attack, Journalists, Train, Police, Complaint of attack against two on train; 2 arrested