Police FIR | പിതാവിനെ വീട്ടിൽ കയറി ആക്രമിക്കുന്നത് തടഞ്ഞ 17 കാരന് വെട്ടേറ്റതായി പരാതി; പൊലീസ് കേസെടുത്തു
Jun 2, 2022, 21:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) പിതാവിനെ വീട്ടിൽ കയറി ആക്രമിക്കുന്നത് തടഞ്ഞ 17 കാരന് വെട്ടേറ്റതായി പരാതി. ഭീമനടി കാക്കടവിലെ ജസീലിനാണ് കൈവിരലിന് വെട്ടേറ്റത്. ജസീലിനെ ചെറുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിതാവ് യൂസഫിനെ രാത്രി വീട്ടിൽ കയറി ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് കറിക്കത്തി കൊണ്ട് വെട്ടേറ്റതെന്നാണ് പരാതി. യൂസഫിന്റെ കാൽ തിരിച്ചൊടിച്ച് ക്രൂരമായി മർദിച്ചതായും പരാതിയുണ്ട്. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് ശരീഫ് എന്നയാൾക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Crime, Complaint, Attack, Police, Complaint of assault; police registered case.
< !- START disable copy paste -->