Police Booked | 'വ്യാപാരിക്കും വനിതാ ജീവനക്കാരികളായ രണ്ട് യുവതികൾക്കും ക്രൂരമർദനം; അക്രമം നടത്തിയത് ബൈകിലെത്തിയ സംഘം'; 2 പേർക്കെതിരെ കേസെടുത്തു
May 13, 2023, 11:09 IST
പെരിയ: (www.kasargodvartha.com) ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പെരിയയിൽ വ്യാപാരിക്കും വനിതാ ജീവനക്കാരികളായ രണ്ട് യുവതികൾക്കും യുവാക്കളുടെ ക്രൂര മർദനമെന്ന് പരാതി. ഇലക്ട്രിക് അപ്ലൈയൻസ് വിൽപനക്കാരനായ യദു കുമാറിനും (38) ജോലിക്കാരികളായ രണ്ട് യുവതികൾക്കും അക്രമത്തിൽ സാരമായി പരുക്കേറ്റതായാണ് പരാതിയുള്ളത്.
ഫാൻ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പറയുന്നത്. ബൈകിലെത്തിയ രണ്ടംഗ സംഘമാണ് അക്രമണം നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ ബേക്കൽ പൊലീസ് രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു. അക്രമത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
കടയിക്കുള്ളിൽ കയറി വന്ന ഉടനെ ക്യാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന വ്യാപാരിയെ അസഭ്യം പറഞ്ഞ് വലിച്ച് പുറത്തിട്ട് അക്രമിക്കുകയായിരുന്നുവെന്നും അക്രമം, തടയാൻ ശ്രമിച്ച ജീവനക്കാരികളെയും ക്രൂരമായി മർദിച്ചതായും പരാതിക്കാർ പറഞ്ഞു. പരിസരവാസികൾ നിലവിളി കേട്ട് ഓടിയെത്തിയതോടെയാണ് അക്രമികൾ പിൻന്തിരിഞ്ഞത്. അക്രമത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.