city-gold-ad-for-blogger

Complaint | ഭാര്യയെ വീട്ടില്‍ ഉപേക്ഷിച്ച് ഏഴ് മാസം പ്രായമുള്ള കുട്ടിയുമായി ഭര്‍ത്താവ് മുങ്ങിയെന്ന് പരാതി; കുടുംബ പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്ന് പൊലീസ്

മഞ്ചേശ്വരം: (www.kasargodvartha.com) ഭാര്യയെ വീട്ടില്‍ ഉപേക്ഷിച്ച് ഏഴ് മാസം പ്രായമായ കുട്ടിയുമായി പിതാവ് മുങ്ങിയെന്ന് പരാതി. പരാതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയെന്നും കുടുംബ പ്രശ്‌നമായതിനാല്‍ ഇടപെടാനാകില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.
                           
Complaint | ഭാര്യയെ വീട്ടില്‍ ഉപേക്ഷിച്ച് ഏഴ് മാസം പ്രായമുള്ള കുട്ടിയുമായി ഭര്‍ത്താവ് മുങ്ങിയെന്ന് പരാതി; കുടുംബ പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്ന് പൊലീസ്

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വോര്‍ക്കാടി പഞ്ചായതിലെ ബാക്രബയല്‍ തലക്കി ബോള്‍ മാറിലെ പരേതനായ മുഹമ്മദ് മുസ്ലിയാര്‍ - നഫീസ ദമ്പതികളുടെ മകള്‍ തസ്രീഫയുടെ ഏഴ് മാസം പ്രായമുള്ള മകള്‍ ഫാത്വിമയേയും കൊണ്ടാണ് പിതാവ് മുങ്ങിയതെന്നാണ് പരാതി.

ഒന്നര വര്‍ഷം മുമ്പാണ് ബ്രോകര്‍ മുഖാന്തിരം കണ്ണൂര്‍ കുത്തുപറമ്പ് മുഖ്താർ പീടിക ചെണ്ടയാട്ടെ സര്‍ഫ്രാസുമായുള്ള തസ് രീഫയുമായുള്ള വിവാഹം നടന്നത്.

ക്വാറി ഉടമയും സിപിഎം പ്രവര്‍ത്തകനുമാണ് ഭര്‍ത്താവെന്ന് യുവതി പറയുന്നു. ഇക്കഴിഞ്ഞ 20 ന് ഭാര്യയെയും കൂട്ടി കാറില്‍ ബാക്രബയലിലെ യുവതിയുടെ വീട്ടിലെത്തി ഭാര്യയെ വീട്ടിലാക്കി കുട്ടിയുമായി സര്‍ഫ്രാസും, മാതാവും ബന്ധുവും രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഇത് സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും, കാസര്‍കോട് ഡിവൈഎസ്പിക്കും കാസര്‍കോട് വനിതാ സെലിലും പരാതി നല്‍കിയിട്ടും ഉന്നത ഇടപെടലിനെ തുടര്‍ന്ന് ഇയാളെ പിടികൂടാനോ കുട്ടിയെ കണ്ടെത്താനോ പൊലീസ് തയ്യാറാകുന്നില്ലെന്ന് യുവതി പരാതിപ്പെട്ടു.

ഭാര്യ കുട്ടിയെ ഉപദ്രവിക്കുന്നതിനാലാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് പൊലീസ് അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മറുപടിയെന്നാണ് പറയുന്നത്. കുട്ടിയെ കിട്ടാന്‍ യുവതിക്ക് സിഡബ്ല്യുസിയെയോ കുടുംബകോടതിയെയോ സമീപിക്കാവുന്നതാണെന്നാണ് പൊലീസ് പറയുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Complaint, Police, Manjeshwaram, Investigation, Complaint: husband left with his seven-month-old child after leaving his wife at home.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia